Section

malabari-logo-mobile

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ അടക്കം മുഴുവന്‍ ജീവനക്കാരേയും വിട്ടയച്ചു; 16 ഇന്ത്യക്കാരില്‍ മൂന്നുപേര്‍ മലയാളികള്‍

HIGHLIGHTS : The entire crew, including the Malayalis, of the ship seized by Iran has been released

ദില്ലി : ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ അടക്കം എല്ലാവരെയും വിട്ടയച്ചെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം. 17 ഇന്ത്യക്കാര്‍ അടക്കം 24 പേരാണ് കപ്പലിലുണ്ടായിരുന്നത്. മലയാളിയായ ആന്‍ ടെസയെ നേരത്തെ തന്നെ മോചിച്ചിരുന്നു. മാനുഷിക പരിഗണന കണക്കിലെടുത്താണ് എല്ലാവരെയും മോചിപ്പിക്കാനുളള തീരുമാനമെന്നും കപ്പലിലെ ക്യാപ്റ്റന്റെ തീരുമാന പ്രകാരം ഇവര്‍ക്ക് സ്വന്തം രാജ്യത്തിലേക്ക് മടങ്ങാമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുള്ളാഹി അറിയിച്ചു.

എസ്‌തോണിയന്‍ വിദേശകാര്യമന്ത്രി മര്‍ഗസ് ത്സാഖ്‌നയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയാണ് കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ച കാര്യം അബ്ദുള്ളാഹി അറിയിച്ചത്.ഒരു എസ്‌തോണിയന്‍ പൗരനും കപ്പലില്‍ ഉണ്ടായിരുന്നു.

sameeksha-malabarinews

ഏപ്രില്‍ 13-നാണ് ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് ഇസ്രായേല്‍ ചരക്കു കപ്പല്‍ പിടിച്ചെടുത്തത്. ഇസ്രയേലുമായി ബന്ധമുള്ള യു.കെ. ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സോഡിയാക് മാരി ടൈമിന്റെ എം.എസ്.സി. ഏരീസ് ചരക്ക് കപ്പലാണ് ഇറാന്‍ സൈന്യം ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് പിടിച്ചെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!