Section

malabari-logo-mobile

നിജ്ജറിന്റെ കൊലപാതകം, പ്രതികള്‍ കാനഡയില്‍ പിടിയിലായെന്ന് റിപ്പോര്‍ട്ട്

HIGHLIGHTS : Nijjar's murder, accused arrested in Canada, reports say

ഒട്വാവ: ഖലിസ്ഥാനി വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ പ്രതികള്‍ പിടിയിലായെന്ന് കാനഡയിലെ മാധ്യമങ്ങള്‍. പ്രതികള്‍ ഏറെ കാലമായി നിരീക്ഷണത്തിലായിരുന്നുവെന്നും രണ്ട് പ്രവിശ്യകളില്‍ നിന്ന് ഇവരെ പിടികൂടിയെന്നുമാണ് റിപ്പോര്‍ട്ട്. കൊലയാളി സംഘത്തിലെ എത്ര പേര്‍ ആണ് പിടിയിലായത് എന്നോ ഇവരുടെ പേരുകളോ കനേഡിയന്‍ പോലീസ് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹര്‍ദീപ് സിങ് നിജ്ജര്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 18 ന് ആണ് കനേഡിയന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലെ സുറേയിലുള്ള ഗുരുദ്വാരയ്ക്ക് പുറത്തുവെച്ച്  വെടിയേറ്റ് മരിച്ചത്. നിജ്ജാറിന്റെ തലയ്ക്ക് ഇന്ത്യ 10 ലക്ഷം രൂപ വിലയിട്ടിരുന്നു. കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ട്രൂഡോയുടെ ആരോപണം അസംബന്ധം എന്നാണ് ഇന്ത്യ പ്രതികരിച്ചത്. പക്ഷേ ട്രൂഡോയുടെ ഈ ആരോപണം ഇന്ത്യ – കാനഡ ബന്ധത്തെ വലിയ തോതില്‍ ബാധിച്ചിരുന്നു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!