റീല്‍ എടുക്കാന്‍ 100 അടി ഉയരത്തില്‍ നിന്ന് വെള്ളത്തില്‍ ചാടിയ പതിനെട്ടുകാരന്‍ മുങ്ങി മരിച്ചു

റാഞ്ചി :ഇന്‍സ്റ്റാഗ്രമില്‍ റീല്‍ ചെയുന്നതിനായി 100 അടി ഉയരത്തില്‍ നിന്ന് വെള്ളത്തിലേക്ക് ചാടിയ പതിനൊട്ടുകാരന്‍ മുങ്ങിമരിച്ചു. ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് ദാരുണ സംഭവം. തിങ്കളാഴ്ച വൈകുന്നേരമാണ് തൗസിഫ് എന്നയാള്‍ 100 അടിയോളം ഉയരത്തില്‍ നിന്ന് ക്വാറി തടാകത്തിലേക്ക് ചാടിയത്. തടാകത്തില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.

സുഹൃത്തുക്കള്‍ ഉടനെ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്‌തെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് യുവാവ് റീല്‍ ചിത്രീകരിക്കാനായി വെള്ളത്തിലേക്ക് ചാടിയതിനെ തുടര്‍ന്ന് മരിച്ചതാണെന്ന് പൊലീസ് സൂപ്രണ്ട് വിജയ് കുമാര്‍ കുശ്വാഹ വ്യക്തമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top