Section

malabari-logo-mobile

നോര്‍ക്ക-യു.കെ വെയില്‍സ് , സൗദി റിക്രൂട്ട്‌മെന്റ്

HIGHLIGHTS : NORKA-UK Wales, Saudi Recruitment

യു.കെ വെയില്‍സില്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റിക്രൂട്ട്‌മെന്റ്. PLAB ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം.

യുണൈറ്റഡ് കിംങ്ഡം (യു.കെ) വെയില്‍സില്‍ (NHS) ഗ്യാസ്‌ട്രോഎന്‍ട്രോളജി സ്‌പെഷ്യാലിറ്റിയിലേയ്ക്കുളള ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് 2024 ജൂണ്‍ 06, 07 തീയ്യതികളില്‍ എറണാകുളത്ത് നടക്കും.

sameeksha-malabarinews

യോഗ്യത

ജനറല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജിയില്‍ സീനിയര്‍ ഡോക്ടര്‍

നിയോ എന്‍ഡോക്രൈന്‍ ട്യൂമറുകള്‍ (NET) പ്രവൃത്തിപരിചയം

ഫുള്‍ GMC രജിസ്‌ട്രേഷന്‍ അല്ലെങ്കില്‍ UK ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച മെഡിക്കല്‍ യോഗ്യതയുള്ളവര്‍.

സ്പെഷ്യാലിറ്റിക്ക് ബാധകമായ പോസ്റ്റ് ഗ്രാജ്വേറ്റ് മെമ്പര്‍ഷിപ്പ് അല്ലെങ്കില്‍ ഫെലോഷിപ്പ് പരീക്ഷകളുടെ ഭാഗം 1 പൂര്‍ത്തിയാക്കണം. (ഫിസിഷ്യന്‍മാര്‍ക്ക് MRCP ഭാഗം 1 ഉള്‍പ്പെടെ)

കഴിഞ്ഞ 5 വര്‍ഷത്തിനിടെ (കഴിഞ്ഞ 12 മാസങ്ങള്‍ ഉള്‍പ്പെടെ) 3 വര്‍ഷം ഗ്യാസ്‌ട്രോഎന്‍ട്രോളജി ക്ലിനിക്കല്‍ റോളില്‍ 3 വര്‍ഷത്തെ പ്രവൃത്തിപരിചയം.

IELTS-7.5 (ഓരോ കാറ്റഗറിയ്ക്കും കുറഞ്ഞത് 7) അല്ലെങ്കില്‍ OET ഓരോ മോഡ്യൂളിനും കുറഞ്ഞത് B .ശമ്പളം പ്രവൃത്തിപരിചയം കണക്കിലെടുത്ത് സ്‌പെഷ്യാലിറ്റി ഡോക്ടര്‍: £37,737 – £59,336 കണ്‍സള്‍ട്ടന്റ്: £52,542 – £82,418 വരെ (പ്രതിവര്‍ഷം) ലഭിക്കും. ഇതിനോടൊപ്പം പൂര്‍ണ്ണ GMC രജിസ്‌ട്രേഷന്‍ സ്പോണ്‍സര്‍ഷിപ്പ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ സി.വി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡി യിലേയ്ക്ക് മെയ് 27 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.

നോര്‍ക്ക-യു.കെ വെയില്‍സ് നഴ്‌സിംങ് റിക്രൂട്ട്‌മെന്റ്. കാര്‍ഡിയാക് ഒ.ടി, അനസ്‌തെറ്റിക് & ഒ.ടി സ്‌പെഷ്യാലിറ്റികളില്‍ ഒഴിവുകള്‍

യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സിലേയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് ജൂണ്‍ 06 മുതല്‍ 08 വരെ എറണാകുളത്ത് നടക്കും. കാര്‍ഡിയാക് ഒ.ടി, അനസ്‌തെറ്റിക് & ഒ.ടി സ്‌പെഷ്യാലിറ്റികളിലെ നഴ്‌സിംങ് ഒഴിവുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്‌സിങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം. ഐഇഎല്‍ടിഎസ് സ്‌കോര്‍ 7 (റൈറ്റിംഗില്‍ 6.5) അല്ലെങ്കില്‍ സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയില്‍ OET ബി (റൈറ്റിംഗില്‍ സി+), നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (NMC) രജിസ്‌ട്രേഷന് യോഗ്യത എന്നിവയുളളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ സിവി, ഐഇഎല്‍ടിഎസ്/ഒഇടി സ്‌കോര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം uknhs.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസങ്ങളിലേയ്ക്ക് 2024 മെയ് 24 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.

സൗദി തബൂക്കില്‍ സ്റ്റാഫ്‌നഴ്‌സ് ഒഴിവുകള്‍: ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള (തബൂക്ക് പ്രോജക്ട്) സ്റ്റാഫ്‌നഴ്‌സ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍, സി.സി.യു, ഡയാലിസിസ്, എമര്‍ജന്‍സി റൂം (ER), ഐ.സി.യു, മെഡിക്കല്‍ & സര്‍ജിക്കല്‍, മിഡ്വൈഫ്, എന്‍.ഐ.സി.യു, ന്യൂറോളജി, ഒബ്‌സ്റ്റെറിക്‌സ് (പ്രസവചികിത്സ)/ഗൈനക്കോളജി (OB/GYN), ഓപ്പറേഷന്‍ റൂം (OR), പീഡിയാട്രിക് സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. നഴ്‌സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മിഡ്വൈഫ് സ്‌പെഷ്യലിസ്റ്റുകള്‍ക്ക് കുറഞ്ഞത് 2 വര്‍ഷത്തെ ലേബര്‍ റൂം പരിചയവും വേണം. അപേക്ഷകര്‍ മുന്‍പ് SAMR പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോര്‍ട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്സ്‌പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. ഇതിനായുളള അഭിമുഖങ്ങള്‍ മെയ് 27 മുതല്‍ നടക്കും.

വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് മെയ് 24 രാവിലെ 10 മണിക്കകം അപേക്ഷിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!