Section

malabari-logo-mobile

‘നെല്ലിക്ക ഫെസ്റ്റ്’ ജൂണ്‍ എട്ട്, ഒമ്പത് തിയതികളില്‍

HIGHLIGHTS : 'Nellika Fest' on 8th and 9th June

ജീവിത ശൈലീ രോഗങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലാ ഭരണകൂടം ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ചു നടപ്പാക്കുന്ന ‘നെല്ലിക്ക ‘ പദ്ധതിയുടെ പ്രചരണാര്‍ത്ഥം ഫുഡ് ഫെസ്റ്റ് നടത്തും. ജൂണ്‍ എട്ട്, ഒമ്പത് തിയതികളില്‍ മലപ്പുറം കോട്ടക്കുന്നിലാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുക. നെല്ലിക്ക പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

എണ്ണയില്ലാത്തതും, ആവിയില്‍ വേവിച്ചതും, കൃത്രിമ നിറം ഒട്ടും ചേര്‍ക്കാത്തതും, ഉപ്പ്, പഞ്ചസാര എന്നിവ മിതമായ അളവില്‍ ചേര്‍ത്തതുമായ വിഭവങ്ങളാണ് ഫുഡ് ഫെസ്റ്റില്‍ ഉണ്ടാവുക. ഹോട്ടല്‍ ബേക്കറി കാറ്ററിങ് മേഖലയിലെ വിവിധ സംഘടനകളുടെ സഹായത്തോടെയാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുകക. ജൂണ്‍ ഒന്നു മുതല്‍ ജില്ലയിലെ ഹോട്ടലുകള്‍, കൂള്‍ബാര്‍, ചായ കടകള്‍ തുടങ്ങിയ എല്ലാ ഭക്ഷണ ശാലകളിലും എണ്ണയില്ലാത്ത ഒരു പലഹാരമെങ്കിലും ലഭ്യമാക്കണം എന്നും ജില്ലാകളക്ടര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

sameeksha-malabarinews

ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍, ഹോട്ടല്‍ ബേക്കറി കാറ്ററിങ് മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!