Section

malabari-logo-mobile

കാസര്‍ഗോഡ് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

HIGHLIGHTS : One person dies after being struck by lightning in Kasaragod

കാസര്‍ഗോഡ് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. മടിക്കൈ ബങ്കളം സ്വദേശി ബി ബാലന്‍ (70) ആണ് മരിച്ചത്. ബുധന്‍ വൈകിട്ടോടെ ശക്തമായ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റാണ് മരണം. വീട്ടുപറമ്പിലെ പമ്പ് ഹൗസിനടുത്തേക്ക് പോയ ബാലന്‍ മടങ്ങി വരാത്തതിനെ തുടര്‍ന്ന് തിരഞ്ഞു ചെന്നപ്പോഴാന്ന് മരിച്ചുകിടക്കുന്നത് കണ്ടത്.

കക്കാട്ട് കീലത്ത് തറവാട് കാരണവര്‍ പി കുഞ്ഞിരാമന്‍ മണിയാണിയുടെയും പരേതയായ ബി.മുത്താണിയുടെയും മകനാണ്. ഭാര്യ: പരേതയായ പി ഗിരിജ. മക്കള്‍: ഗിരീഷ് (ഓട്ടോഡ്രൈവര്‍), രതീഷ് (ഗള്‍ഫ്). മറ്റൊരു മകനായ സുധീഷിനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതാവുകയായിരുന്നു. മരുമക്കള്‍: അജിത, റീന. സഹോദരങ്ങള്‍: കീലത്ത് ദാമു, ശാരദ (റിട്ട. അങ്കണവാടി ടീച്ചര്‍), തങ്കമണി (അങ്കണവാടി ഹെല്‍പ്പര്‍, ബങ്കളം കൂട്ടപ്പുന്ന).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!