Section

malabari-logo-mobile

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; ഇളവുകളുമായി ഗതാഗതവകുപ്പ്, സര്‍ക്കുലര്‍ ഇന്ന്

HIGHLIGHTS : Driving Test Reform; Transport Department circular today with concessions

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം തുടരവെ ഇളവുമായി ഗതാഗത വകുപ്പ്. പ്രതിദിന ലൈസന്‍സ് 40 ആക്കും. 15 വര്‍ഷം പഴക്കമുള്ള വാഹനം മാറ്റാന്‍ ആറ് മാസത്തെ സാവകാശം നല്‍കും. വാഹനത്തില്‍ കാമറ വെക്കാന്‍ മൂന്ന് മാസത്തെ സാവകാശം അനുവദിക്കും. പുതിയ സര്‍ക്കുലര്‍ ഇന്ന് പുറത്തിറക്കും.

പ്രതിദിന ലൈസന്‍സ് 40 ആക്കുന്നതില്‍ 25 എണ്ണം പുതുതായി വരുന്നവര്‍ക്കാകും. 10 എണ്ണം റീ ടെസ്റ്റ്. വിദേശത്തേക്ക് പോകേണ്ട അഞ്ച് പേരെയും പരിഗണിക്കും. ഈ വിഭാഗത്തില്‍ അപേക്ഷകര്‍ ഇല്ലെങ്കില്‍ ലേണേഴ്സ് ലൈസന്‍സിന്റെ കാലാവധി തീരാനുള്ള അഞ്ച് പേരെ പരിഗണിക്കും. പുതിയ രീതിയില്‍ ഗ്രൗണ്ട് സജ്ജമാക്കാന്‍ മൂന്ന് മാസത്തെ സമയം നല്‍കും. ആദ്യം റോഡ് ടെസ്റ്റ് പിന്നീട് എച്ച് എന്ന രീതിയിലായിരിക്കും ടെസ്റ്റ് നടക്കുക.

sameeksha-malabarinews

സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് അടക്കമുള്ള തൊഴിലാളി സംഘടനകളുടെ വ്യാപക പ്രതിഷേധത്തിനിടെയാണ് തീരുമാനം. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയില്‍ സമരം തീര്‍ക്കാന്‍ പുതിയ സര്‍ക്കുലര്‍ ഇറക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!