Section

malabari-logo-mobile

തിരഞ്ഞെടുപ്പില്‍ അപരന്മാരെ വിലക്കാനാകില്ല: സുപ്രീം കോടതി

HIGHLIGHTS : Can't ban others from elections: Supreme Court

ന്യൂഡൽഹി: ഒരേ പേരുള്ളവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. ഏതെങ്കിലും രക്ഷിതാക്കൾ കുട്ടികൾക്ക് രാഹുൽ ഗാന്ധിയെന്നും ലാലുപ്രസാദ് യാദവ് എന്നും പേരിട്ടെന്നുവെച്ച് അവർ മത്സരിക്കരുതെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും സുപ്രീം കോടതി ചോദിച്ചു. രാഷ്ട്രീയ നേതാക്കളുടെ അതേ പേരുള്ളവരാണെന്ന് വച്ച് അവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കാനാകില്ലെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.

ഉന്നത നേതാക്കൾ മത്സരിക്കുന്ന സീറ്റുകളിൽ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി അപരന്മാരെ ആശ്രയിക്കുന്ന പ്രവണതക്കെതിരെ സാബു സ്റ്റീഫൻ എന്നയാളാണ് പൊതുതാത്പര്യ ഹരജി സമർപ്പിച്ചത്. പലപ്പോഴും ഉന്നതരായ സാരഥികൾ ചെറിയ ശതമാനം വോട്ടിന് പരാജയപ്പെടുന്നതിന് അപരന്മാരുടെ സാന്നിധ്യം വഴിതെളിക്കുന്നതായി ഹരജിയിൽ വ്യക്തമാക്കിയിരുന്നു.

sameeksha-malabarinews

സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിന് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ഉന്നതരുടെ പേരുകൾ ചില രക്ഷിതാക്കൾ അവരുടെ മക്കൾക്ക് നൽകിയെന്നും വച്ച് അവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് എങ്ങനെ തടയാനാകുമെന്ന് ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ചു കൊണ്ട് ജസ്റ്റിസ് ബി ആർ ഗവായ് ചോദിച്ചു. ഹരജി പിൻവലിക്കാൻ ഹരജിക്കാരന് കോടതി അനുമതി നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!