സി കെ ബാലന്റെ സ്മരണയ്ക്കായി വൃക്ഷത്തൈ നട്ടു

പരപ്പനങ്ങാടി ; പരപ്പനങ്ങാടിയിലെ കമ്യൂണിസ്റ്റ് കാരണവരായ സി കെ ബാലന്‍ എന്ന ബാലേട്ടന്റെ ഓര്‍മ്മയ്ക്കായി വൃക്ഷത്തൈ നട്ടു . അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്ത വീട്ടുവളപ്പിലാണ് ഇന്ന് വൈകിട്ട് നടന്ന ചടങ്ങില്‍ വൃക്ഷത്തൈ നട്ടത്.

സിപിഐഎം ജില്ലാസെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് മുന്‍ എംഎല്‍എയും, ജില്ല സെക്രട്ടറിയേറ്റ് അംഗവുമായ വി ശശികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് വൃക്ഷത്തൈ നട്ടത്.

ചടങ്ങില്‍ സിപിഎം പ്രവര്‍ത്തകരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. തയ്യില്‍ അലവി, കെ കെ ജയചന്ദ്രന്‍, തുടിശ്ശേരി കാര്‍ത്തികേയന്‍ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top