പരപ്പനങ്ങാടി:പരപ്പനങ്ങാടിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാത്രി 8.45 ഓടെയാണ് സംഭവം. പുത്തൻപീടിക, എൻ.സി.സി റോഡ്, ടെലിഫോൺ എക്സ്ചേഞ്ച് റോഡ് എന്നിവിടങ്ങളിലും പരിസരങ്ങളിലുമാണ് തെരുവ് നായ യുടെ ആക്രമണം ( malabarinews.com) ഉണ്ടായിരിക്കുന്നത്. ആ റോളം പേർക്ക് കടിയേറ്റതായാണ് പ്രാഥമിക വിവരം.
ആവത്താൻ വീട്ടിൽ കിഷൻ, തോട്ടത്തിൽ അബ്ദുള്ള കോയ, പുത്തൻപീടിക അയനിക്കാട്ട് രാമചന്ദ്രൻ എന്നിവർക്കാണ് കടിയേറ്റത്.പലർക്കും കൈക്കാണ് കടിയേറ്റിരിക്കുന്നത്.
ആളുകൾ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്.
പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കും, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടു പോയിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




