
വേങ്ങര: വേങ്ങര സബ് രജിസ്ട്രാര്‍ ഓഫീസില്‍ വസ്തുപ്രമാണങ്ങളുടെ രജിസ്ട്രേഷന്‍ നടപടികള്‍ നിര്‍ത്തി വെച്ചു. കഴിഞ്ഞ മൂന്ന്് ദിവസമായി മുടങ്ങികിടക്കുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ പുനസ്ഥാപിക്കാത്തതിനാലാണ് തിങ്കളാഴ്ച മുതല്‍ രജിസ്ട്രേഷന്‍ മുടങ്ങിയിരിക്കുന്നത്. ആധാര രജിസ്ട്രേഷന് പുറമെ വിവാഹ രജിസ്ട്രേഷന്‍, ബാധ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ലിസ്റ്റ് സര്‍ട്ടിഫിക്കറ്റ്, ചിട്ടി രജിസ്ട്രേഷന്‍, ഗഹാന്‍ രജിസ്ട്രേഷന്‍ തുടങ്ങി മുഴുവന്‍ സേവനങ്ങളും മുടങ്ങിയിരിക്കുകയാണ്.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുള്ള കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വര്‍ക്ക് (കെസ്വന്‍)ന്റെ സര്‍വര്‍ വഴിയാണ് സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് ഇന്‍ട്രാനെറ്റ് സൗകര്യം ലഭ്യമാക്കുന്നത്. എന്നാല്‍ ബ്ലോക്ക് ഓഫീസ് കെട്ടിടത്തിലെ മുറിയില്‍ സ്ഥാപിച്ചിരിക്കുന്ന കെസ്വന്‍ അഡാപ്റ്റര്‍, മോഡവും തകരാറിലായതോടെയാണ് സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പ്രവര്‍ത്തനം നിലച്ചത്. വസ്തുപ്രമാണ വിലയുടെ പത്ത് ശതമാനം മുദ്രയിനത്തിലും ഫീസിനത്തിലും ട്രഷറിയില്‍ അടവാക്കിയ ശേഷമാണ് രജിസ്ട്രേഷനു വേണ്ടി പൊതുജനം വലയുന്നത്. വിദേശയാത്രക്ക് ടിക്കറ്റെടുത്തവരും വിവാഹത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ലോണിന് അപേക്ഷിച്ചവരുമുള്‍്പ്പെടെ വെട്ടിലായിരിക്കുകയാണിപ്പോള്‍. അതെ സമയം, സബ് രജിസ്ട്രാര്‍ ഓഫീസില്‍ കെ ഫോണ്‍ കണക്ഷന് വേണ്ടി ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും നാളിതുവരെയായി കണക്ഷന്‍ ലഭ്യമായിട്ടില്ല.എന്നാല്‍ കെസ്വന്‍ തകരാര്‍ പരിഹരിക്കാന്‍ നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും കാര്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഇക്കഴിഞ്ഞ ജനുവരിയിലും വേങ്ങര സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇതെ പ്രശ്നമുണ്ടായിരുന്നു. വൈദ്യുതി പോയാല്‍ സേവനം നിലക്കുന്നതായിരുന്ന അന്നുണ്ടായിരുന്ന പ്രശ്നം. കെസ്വന്‍ ഉപയോഗിക്കുന്ന കെട്ടിടമുറിയില്‍ യു.പി.എസ് സംവിധാനമില്ലാത്തതായിരുന്നു കാരണം. സംസ്ഥാന ഐ.ടി മിഷന്റെ നിയന്ത്രണത്തിലുള്ള കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വര്‍ക്കിന് ആവശ്യമായ ഫണ്ടില്ലാത്തതാണ് പ്രശ്നപരിഹാരം വൈകുന്നതെന്നും ആരോപണമുണ്ട്. അതെ സമയം, തകരാര്‍ പരിഹരിക്കേണ്ടത് ബി.എസ്.എന്‍.എല്‍ അധികൃതരാണെന്ന് പറഞ്ഞ് കെസ്വന്‍ കയ്യൊഴിയുകയാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇരുകൂട്ടരും ഒളിച്ചുകളി മൂലം കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിയാളുകളാണ് പ്രയാസത്തിലായിരിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




