
വേങ്ങര: മതിയായ സൗകര്യങ്ങളില്ലാതെ ആധുനിക വല്‍ക്കരണം നടത്താനുള്ള അധികൃതരുടെ നീക്കത്തില്‍ ദുരിതത്തിലാകുന്നത് സാധാരണക്കാരാണെന്ന് ആധാരമെഴുത്ത് അസോസിയേഷന്‍ വേങ്ങര യൂനിറ്റ് കമ്മിറ്റി കുറ്റപ്പെടുത്തി.
കൃത്യമായ ഇടവേളകളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാത്തതു മൂലമാണ് ഇന്‍ട്രാനെറ്റ് സൗകര്യം തകരാറിലായിരിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബദല്‍ സംവിധാനത്തിലൂടെ ജനങ്ങളുടെ ദുരിതമകറ്റാന്‍ സൗകര്യമൊരുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. സി ബാബു അധ്യക്ഷത വഹിച്ചു. കെ വി സമീര്‍, എ രവീന്ദ്രന്‍, പി പി രജനി, എം ഖമറുദ്ദീന്‍, കെ ടി ഇന്ദിര സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




