HIGHLIGHTS : നെയ്യാറ്റിന്‍കര : കോടതിയുത്തരവുപ്രകാരം കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ച ഗൃഹനാഥന് മരിച്ചു. നെയ്യാറ്...
നെയ്യാറ്റിന്‍കര : കോടതിയുത്തരവുപ്രകാരം കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ച ഗൃഹനാഥന് മരിച്ചു. നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി രാജന് ആണ് മരിച്ചത്.
നെയ്യാറ്റിന്‍കര കോടതിയില്‍ അയല്‍വാസിയായ വസന്തവുമായി രാജന് ഭൂമി സംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു. ഇവിടെ ഷെഡ് കെട്ടി താമസിക്കുകയായിരുന്ന രാജനും കുടുംബവും. കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥര്‍ ഷെഡ് പൊളിക്കാന്‍ എത്തിയപ്പോഴാണ് രാജന് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
ചികിത്സയിലിരിക്കെയാണ് രാജന് മരിച്ചത് . ഭാര്യക്കും പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അതേസമയം താന്‍ തീ കൊളുത്തിയിട്ടില്ലെന്നും അടുത്തുള്ള പോലീസുകാരന് കൈകൊണ്ട് ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്നും രാജന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പോലീസുകാരനും പൊള്ളലേറ്റിരുന്നു.