Section

malabari-logo-mobile

മുഖ്യമന്ത്രി പിണറായി വിജയന്റെ ‘കേരള പര്യടനം’ ഇന്ന് മലപ്പുറം ജില്ലയില്‍

HIGHLIGHTS : നവകേരള നിര്‍മിതിക്ക് കരുത്ത് പകരാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ‘കേരള പര്യടനം’ ഇന്ന് ജില്ലയില്‍. നിയമസഭാ തെരഞ്...

നവകേരള നിര്‍മിതിക്ക് കരുത്ത് പകരാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ‘കേരള പര്യടനം’ ഇന്ന് ജില്ലയില്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ സമഗ്ര വികസന കാഴ്ചപ്പാട് രൂപീകരിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത്.

മലപ്പുറം മച്ചിങ്ങല്‍ എംഎസ്എം ഓഡിറ്റോറിയത്തില്‍ പകല്‍ 11.30ന് സാമൂഹ്യ-സാംസ്‌കാരിക രംഗത്തെയും വ്യവസായ-വാണിജ്യ രംഗത്തെയും പ്രമുഖര്‍, പ്രൊഫഷണലുകള്‍, പ്രവാസി വ്യവസായ സംരംഭകര്‍ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

sameeksha-malabarinews

ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, കൃഷി, ഐടി തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധര്‍ പരിപാടിയില്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കും. എഴുതി തയ്യാറാക്കിയതുള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ക്ക് മുഖ്യമന്ത്രി ചടങ്ങില്‍ മറുപടി നല്‍കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!