‘പിരിയാനല്ല വീണ്ടും ഒന്നിക്കാന്‍’ പരപ്പനങ്ങാടി നഗരസഭ പ്രഥമ ഭരണ സമിതിയിലെ അംഗങ്ങള്‍ ഒത്തു ചേര്‍ന്നു

പരപ്പനങ്ങാടി: കഴിഞ്ഞ അഞ്ചു വര്‍ഷം വീറും വാശിയോടുംകൂടി നഗരസഭ കൗണ്‍സിലില്‍ ഏറ്റുമുട്ടിയവര്‍ സൗഹൃദം പങ്കിട്ട് ഒത്തുചേര്‍ന്നത് മാതൃകാപരമായ അനുഭവമായി. പരപ്പനങ്ങാടി നഗരസഭയിലെ കഴിഞ്ഞ ഭരണ സമിതിയില്‍ ഉള്‍പ്പെട്ട 45 കൗണ്‍സിലര്‍മാരാണ് ഒത്തുകൂടിയത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുന്‍ കൗണ്‍സിലര്‍ തുളസിദാസിന്റെ വീട്ടിലാണ് ആദ്യ സംഗമം നടന്നത്. കേക്ക് മുറിച്ചാണ് സൗഹൃദ സംഗമം ആരംഭിച്ചത്. ഈ കൂട്ടായ്മ വരും നാളുകളിലും നാടിന് ഉപകാരപ്പെടുന്ന രീതിയില്‍ നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്ന് മുന്‍ കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

തുടര്‍ന്നും ഓരോ അംഗങ്ങളുടെയും വീടുകളില്‍ ഒത്തുചേരാനാണ് ആഗ്രഹിക്കുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

Share news
 • 11
 •  
 •  
 •  
 •  
 •  
 • 11
 •  
 •  
 •  
 •  
 •