സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ഭരണത്തലവന്മാരെ ഇന്ന് തിരഞ്ഞെടുക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കും മുനിസിപ്പല്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഇന്ന് ‌നടക്കും. മേയര്‍ , മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ 11 ന് നടക്കും .ഉച്ചക്ക് രണ്ടിന് ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍, വൈസ് ചെയര്‍ പേഴ്സണ്‍ തെരഞ്ഞെടുപ്പും നടക്കും. വ്യാഴാഴ്ചയാണ് ത്രിതല പഞ്ചായത്ത് അധ്യക്ഷരെ തെരഞ്ഞെടുക്കുക.

തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട് കോര്‍പറേഷനുകളില്‍ സിപിഐഎം അംഗങ്ങളാണ് സ്ഥാനാര്‍ത്ഥികള്‍.

തൃശൂരില്‍ ഇടത് പിന്തുണയോടെ കോണ്‍ഗ്രസ് വിമതന്‍ എം.കെ. വര്‍ഗീസാണ് മേയര്‍ സ്ഥാനാര്‍ത്ഥി. കണ്ണൂരില്‍ കോണ്‍ഗ്രസിലെ ടി.ഒ മോഹനനാണ് മേയര്‍ സ്ഥാനാര്‍ത്ഥി.ഏതാനും മുനിസിപ്പാലിറ്റികളില്‍ അനിശ്ചിതത്വം തുടരുകയാണ്. ചിലയിടങ്ങളില്‍ നറുക്കെടുപ്പാവും ഭരണം നിശ്ചയിക്കുക.

Share news
error: Content is protected !!
Scroll to Top