നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണം മന്ദഗതിയില്‍; പിഡബ്ല്യുഡി ഓഫീസിലേക്ക് നാളെ സിപിഐഎം മാര്‍ച്ച്

തിരൂരങ്ങാടി: നാടുകാണി -പരപ്പനങ്ങാടി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍ത്തിവെച്ച റീടാറിങ്ങ്, കയ്യേറ്റം ഒഴിപ്പിക്കല്‍, ഓട നിര്‍മ്മിക്കല്‍, തുടങ്ങിയ പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ പത്ത് മണിക്ക് പരപ്പനങ്ങാടി പിഡബ്ല്യുഡി റോഡ് വിഭാഗം ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നു.

നാടുകാണി പരപ്പനങ്ങാടി റോഡ് നവീകരണത്തിന്റെ ഭാഗമായി പരപ്പനങ്ങാടി ചെമ്മാട്, തിരൂരങ്ങാടി റോഡില്‍ റീ ടാറിങ് പാതിവഴിയില്‍ നിര്‍ത്തിവെച്ചത് മൂലം പാതയില്‍ അപകടം പതിവായിരിക്കുകയാണ്. ഈ കാരണത്താലാണ് അടിയന്തരമായി പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

യോഗത്തില്‍ കെ രാമദാസ് അധ്യക്ഷത വഹിച്ചു. വേലായുധന്‍ വള്ളിക്കുന്ന്, അഡ്വക്കറ്റ് സി ഇബ്രാഹിംകുട്ടി, പ്രൊഫസര്‍ പി മമ്മദ്, വി കെ ഹംസ, ഇ പി മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top