എ ഉസ്മാന്‍ പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍

പരപ്പനങ്ങാടി: പരപ്പങ്ങാടി ഗരസഭയിലേക്ക് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എ ഉസ്മാനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. 45 അംഗങ്ങളുള്ള കൗണ്‍സിലില്‍ ഉസ്മാന് 29 വോട്ടു ലഭിച്ചു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തുടിശ്ശേരി കാര്‍ത്തികേയന് 13 വോട്ടും എന്‍ഡിയെസ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ജയദേവന് 3 വോട്ടുമാണ്‌ലഭിച്ചത്.

തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്‌വരണാധികാരി ടൗണ്‍ പ്ലാനര്‍ ദീപയാണ്.

വൈസ് ചെയര്‍മാന്‍/ വൈസ് ചെയര്‍പേഴ്‌സണ്‍ വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം നടക്കും.

Share news
error: Content is protected !!
Scroll to Top