പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണ്ണര്‍ അനുമതി നല്‍കി

തിരുവനന്തപുരം: വ്യാഴാഴ്ച ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഔദ്യോഗിക അനുമതി നല്‍കിയത്.

കാര്‍ഷിക നിയമഭേദഗതി ചര്‍ച്ച ചെയ്യേണ്ട അടിയന്തിരമായ സാഹചര്യത്തെ കുറിച്ച് വിശദമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത് കഴിഞ്ഞദിവസമായിരുന്നു. 31 ന് ചേരുന്ന സഭ കേന്ദ്ര കാര്‍ഷിക നിയമഭേദഗതി തള്ളിക്കളയും. കേന്ദ്ര നിയമത്തിന് ബദലായികേരളം കൊണ്ടുവരുന്ന നിയമത്തിന്റെ കരട് തയ്യാറാക്കാന്‍ ഇന്ന് കൃഷി-നിയമവകുപ്പിലെ ഉദ്യോഗസ്ഥര്‍ യോഗം ചേരും.

ഗവര്‍ണറെ കണ്ട് സഭ ചേരേണ്ടതിന്റെ അടിയന്തിര സാഹചര്യം മന്ത്രിമാരും സ്പീക്കറും വിശദീകരിച്ചിരുന്നു. ഇതിനുശേഷമാണ് ഗവര്‍ണര്‍ പ്രത്യേക സഭാ സമ്മേളനത്തിന് അനുമതി നല്‍കിയത്.

 

Share news
error: Content is protected !!
Scroll to Top