Section

malabari-logo-mobile

ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

HIGHLIGHTS : ഫുട്‌ബോള്‍ ചരിത്രത്തില്‍ ക്ലബ്ബിനും രാജ്യത്തിനുമായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചെക്ക് താരം ജോസഫ് ബിക്കാനെ മറികടന്നു. 7...

ഫുട്‌ബോള്‍ ചരിത്രത്തില്‍ ക്ലബ്ബിനും രാജ്യത്തിനുമായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചെക്ക് താരം ജോസഫ് ബിക്കാനെ മറികടന്നു. 759 ഗോളുകള്‍ സ്‌കോര്‍ ചെയ്ത ജോസഫ് ബിക്കാന്റെ റെക്കോര്‍ഡിനെ മറികടന്ന റൊണാള്‍ഡോ 760 ഗോളുകളാണ് സ്‌കോര്‍ ചെയ്തത്.

ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍ നാപ്പോളിക്കെതിരെയാണ് ക്രിസ്ത്യാനോ ചരിത്ര നേട്ടത്തിലേക്ക് ഗോളടിച്ചത്. മത്സരത്തിന്റെ 64 -ാം
മിനിട്ടിലാണ് ചരിത്രം പിറന്നത്. തങ്ങള്‍ക്ക് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്ന് ക്രിസ്ത്യാനോ ഗോള്‍ നേടുകയായിരുന്നു.

sameeksha-malabarinews

മത്സരത്തില്‍ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് നാപ്പോളിയെ തോല്പിച്ച യുവന്റസ് കിരീടവും സ്വന്തമാക്കി.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!