ഗാബയില്‍ ചരിത്രം കുറിച്ച് ഇന്ത്യ

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ജയം. 328 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ18 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് വിജയം. ഇതോടെ 1988 നു ശേഷം ഗാബയില്‍ പാരജയപ്പെട്ടിട്ടില്ലെന്ന ഓസീസിന്റെ റെക്കോര്‍ഡ് കൂടിയാണ് ഇന്നത്തെ ഇന്ത്യന്‍ ടീമിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ തകര്‍ന്നത്. ജയത്തോടെ ഇന്ത്യ 1-2 എന്ന മാര്‍ജിനില്‍ പരമ്പര സ്വന്തമാക്കി. 91 റണ്‍സെടുത്ത ശുഭ്മന്‍ ഗില്‍ ആണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍.

വിരാട് കോലിയടക്കമുള്ള വമ്പന്‍ താരങ്ങളില്ലാതിരുന്നിട്ടും പരിക്കും വംശീയാധിക്രമങ്ങളും ഓസീസ് വമ്പും പൊരുതിത്തോല്‍പ്പിച്ച് ചരിത്രം കുറിക്കുകയായിരുന്നു ഇന്ത്യന്‍ ടീം.

ഗാബയിലെ ടെസ്റ്റ് ചരിത്രത്തില്‍ ടീം ഇന്ത്യയുടെ ആദ്യ ജയമാണിത്. ഗാബയില്‍ 32 വര്‍ഷത്തിന് ശേഷമാണ് ഓസീസിനെ ഒരു ടീം പരാജയപ്പെടുത്തുന്നത് എന്നതും ഇന്ത്യന്‍ ജയത്തിന്റെമാറ്റ് ഇരട്ടിയാക്കുന്നു.

Share news
error: Content is protected !!
Scroll to Top