വീട് വളഞ്ഞ് ഒന്നര കിലോ കഞ്ചാവും കടത്താനുപയോഗിച്ച കാറും പിടികൂടി പരപ്പനങ്ങാടി എക്‌സൈസ്

പരപ്പങ്ങാടി: വീട് വളഞ്ഞ് ഒന്നര കിലോ കഞ്ചാവും കടത്താന്‍ ഉപയോഗിച്ച കാറും എക്‌സൈസ് പിടികൂടി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പറപ്പൂര്‍ പങ്ങിണികാട് റിസ്വാന്‍ താമസിക്കുന്ന വീട് വളഞ്ഞ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഈ സമയം റിസ്വാന്‍ വീട്ടിലില്ലാത്തതിനാല്‍ പിടികൂടാന്‍ സാധിച്ചില്ല. പരിശോധനയില്‍ 1.48 കിലോഗ്രാം കഞ്ചാവ് ഇയാളുടെ കാറില്‍ നിന്നും കണ്ടെത്തി. കാര്‍ കസ്റ്റഡിയിലെടത്തു.

കഞ്ചാവ് സൂക്ഷിച്ച കുറ്റത്തിന് റിസ്വാനെതിരെ കേസെടുത്തു.

എക്‌സൈസ് കമ്മീഷണര്‍ സ്‌കോഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനികുമാര്‍.ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ പ്രജോഷ്‌കുമാര്‍,ടി. പ്രദീപ് കുമാര്‍ കെ,
സിവില്‍ എക്‌സൈസ് ഓഫീസര്‍ ശിഹാബുദ്ദീന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിഷ പിഎം തുടങ്ങിയവര്‍ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

Share news
error: Content is protected !!
Scroll to Top