റിപബ്ലിക് ടിവിയുടെ അംഗത്വം റദ്ദ് ചെയ്യണം;ആവശ്യവുമായ് ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍

ദില്ലി: റിപബ്ലിക് ടിവിയുടെ അംഗത്വം റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍.

റേറ്റിങ്ങില്‍ കൃത്രിമത്വം നടത്തിയതുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസില്‍ വിധി വരുന്നതുവരെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന്‍(ഐബിഎഫ്) റിപബ്ലിക് ടി വിയുടെ അംഗത്വം റദ്ദാക്കണം എന്നാണ് എന്‍ ബി എ ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ തീര്‍പ്പുണ്ടാകുന്നതുവരെ റിപബ്ലിക് ടി വിയുടെ ഇന്ത്യന്‍ ബ്രോഡ് കാസ്റ്റിംഗ് ഫൗണ്ടേഷന്‍(ഐ ബി എഫ്)അംഗത്വം ഉടനടി റദ്ദാക്കണമെന്നും ബാര്‍ക് റേറ്റിങ് സംവിധാനത്തില്‍ നിന്നും റിപബ്ലിക് ടി വിയെ ഒഴിവാക്കണമെന്നും എന്‍ ബി എ ആവശ്യപ്പെട്ടു. റേറ്റിങ് നടപടികള്‍ സുതാര്യമാക്കാനും ബാര്‍ക് നടപടി സ്വീകരിക്കണമെന്ന് എന്‍ബിഎ അറിയിച്ചു.

ഓഡിറ്റ് നടന്ന സമയത്തെ റേറ്റിങ്ങിന്റെ കാര്യത്തില്‍ ബാര്‍ക് വ്യക്തമായ പ്രസ്താവനയിറക്കണമെന്നും റിപബ്ലിക് ടിവിയുടെ വിവരങ്ങള്‍ ഒഴിവാക്കി എല്ലാ വാര്‍ത്താ ചാനലുകളുടെയും തുടക്കം മുതലുളള റാങ്കിങ് വീണ്ടും ഇറക്കണമെന്നും എന്‍ബിഎ ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top