Section

malabari-logo-mobile

ജല ബഡ്ജറ്റിലൂടെ സംസ്ഥാനം ജലസുരക്ഷയിലേക്ക്

HIGHLIGHTS : State to water security through water budget

തിരുവനന്തപുരം:സംസ്ഥാനത്തെ ജലക്ഷാമത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ജലബഡ്ജറ്റിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വയനാട് കൽപ്പറ്റ ബ്ലോക്കിലെ മുട്ടിൽ പഞ്ചായത്തിൽ ജല ഉപയോഗം, ലഭ്യത എന്നിവയുടെ കണക്കെടുപ്പ് നടന്നുവരികയാണ്. മറ്റു ജില്ലകളിലും തിരഞ്ഞെടുത്ത ഓരോ ബ്ലോക്ക് പഞ്ചായത്തിൽ വീതം ജലബഡ്ജറ്റ് തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നു.

അടുത്ത ഘട്ടങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്്ഥാപനങ്ങളിലും ജലബഡ്ജറ്റ് തയ്യാറാക്കും.
കാലാവസ്ഥ വ്യതിയാനം മൂലം മഴക്കാലത്ത് വെള്ളപ്പൊക്കവും വേനൽക്കാലത്ത് കടുത്ത വരൾച്ചയും ഉണ്ടാകുന്ന സാഹചര്യത്തിൽ ഭൂമിയിൽ പെയ്തു വീഴുന്ന ജലം പരമാവധി ഭൂജലമായും ഉപരിതല ജലസ്രോതസ്സുകളിലും സംരക്ഷിച്ച് നിർത്തേണ്ടതുണ്ട്. അതോടൊപ്പം  ലഭ്യമായ ജലം മലിനമാകാതെയും നിലനിർത്തണം. ജല ലഭ്യത വർദ്ധിപ്പിക്കുന്നതിനും ഉപയോഗം ക്രമപ്പെടുത്തുന്നതിനും ശാസ്ത്രീയ അടിത്തറയോടുകൂടിയ ജനകീയ പ്രവർത്തനമാണ് ജലബഡ്ജറ്റിംഗിലൂടെ ഹരിതകേരളം മിഷൻ ലക്ഷ്യമിടുന്നത്.  വേനൽക്കാലത്തെ ആവശ്യങ്ങൾക്കുള്ള ജല ലഭ്യതയാണ് പ്രധാനമായും ജലബഡ്ജറ്റിൽ പരിഗണിക്കുന്നത്.

sameeksha-malabarinews

സംസ്ഥാനത്ത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ്  (CWRDM) പോലെയുള്ള സ്ഥാപനങ്ങൾ, എൻജിനിയറിങ് കോളേജുകൾ, മറ്റു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന സാർക്കാരിതര സ്ഥാപനങ്ങൾ എന്നിവയുടെയെല്ലാം സാങ്കേതിക വൈദഗ്ധ്യം ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. ജലബഡ്ജറ്റിംഗിനായി സംസ്ഥാന സർക്കാർ രൂപം നൽകിയ കമ്മിറ്റി സമർപ്പിച്ച മാർഗരേഖയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
ശാസ്ത്രീയമായ മണ്ണ്-ജല പരിപാലനം, നീർത്തടമാസ്റ്റർ പ്ളാനുകളിലൂടെ കുളങ്ങളുടെ നവീകരണം, തോടുകളുടെ പുനസ്ഥാപനം, തടയണകളുടെ നിർമ്മാണം, മഴവെളള സംരക്ഷണം എന്നിവ ജലവിഭവ വകുപ്പും ഹരിത കേരള മിഷനും ഏറ്റെടുത്ത് നടത്തിവരികയാണ്.  2017-18 വർഷത്തിൽ മാത്രം 536 കുളങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു. ചെക്ക് ഡാമുകളും റെഗുലേറ്റർ കം ബ്രിഡ്ജുകളും നിർമ്മിച്ചു. ജലസ്രോതസ്സുകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ, അയ്യായ്യിരത്തിലധികം കുഴൽക്കിണർ, കൈപമ്പുകളുടെ അറ്റകുറ്റപ്പണികൾ, 300ലധികം ചെറുകിട കുടിവെളള പദ്ധതികളുടെ നവീകരണ പ്രവർത്തനങ്ങൾ, മഴവെളള സംഭരണി നിർമ്മാണം എന്നിവ നടന്നു വരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!