തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് 50 കൊല്ലത്തേക്ക് അദാനിക്ക് കൈമാറി. ഇതുമായി ബന്ധപ്പെട്ട കരാറില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി ഗ്രൂപ്പും ഒപ്പിട്ടു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജുലൈയില്‍ ആണ് വിമാനത്താവളം ഏറ്റെടുക്കുക. എയര്‍പോര്‍ട്ട് അതോറിറ്റി തന്നെയാണ് ഇതു സംബന്ധിച്ച എയര്‍പോര്‍ട്ട് അതോറിറ്റി തന്നെയാണ് ട്വീറ്റ് ചെയ്തത്. ജെയ്പൂര്‍, ഗുഹാവത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പ സംബന്ധിച്ച കാരറിലും ഒപ്പിട്ടുണ്ട്.


തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് കേരളത്തില്‍ ഉയര്‍ന്നത്. നടത്തിപ്പ് അദാനിക്ക് നല്‍കുന്നതിനെതിരെ സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
വിമാനത്താവളത്തിന്റെ നടത്തിപ്പ് കൈമാറാനുള്ള ലേല നടപടികളില്‍ പങ്കെടുക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തെ തടഞ്ഞിരിന്നു. ഇതും സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്ത സമയത്താണ് ഇപ്പോള്‍ ഈ നീക്കം നടന്നിരിക്കുന്നത്.