Section

malabari-logo-mobile

താനൂർ പോലീസ് ഇനി ഹൈടെക്ക്..! നഗരവും തീരപ്രദേശവും സി.സി.ടി.വി നിരീക്ഷണത്തിൽ

HIGHLIGHTS : താനൂർ: 25 ലക്ഷം രൂപ ചിലവിൽ താനൂർ നഗരവും തീരപ്രദേശവും ഇനി മുഴുവൻ സമയ സി.സി.ടി.വി നിരീക്ഷണത്തിലാകും. അത്യാധുനിക രീതിയിലുള്ള സംവിധാനങ്ങളാണ് ഒരുക്കുന്ന...

താനൂർ: 25 ലക്ഷം രൂപ ചിലവിൽ താനൂർ നഗരവും തീരപ്രദേശവും ഇനി മുഴുവൻ സമയ സി.സി.ടി.വി നിരീക്ഷണത്തിലാകും. അത്യാധുനിക രീതിയിലുള്ള സംവിധാനങ്ങളാണ് ഒരുക്കുന്നത്. രാത്രി ദൃശ്യങ്ങൾ വ്യക്തതയോടെയും കൃത്യമായും പകർത്തുന്ന ക്യാമറകളാണ് ഒരുക്കുന്നത്.

വി.അബ്ദുറഹ്മാൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക ചെലവഴിച്ചാണ് സി.സി.ടി.വി സ്ഥാപിക്കുന്നത്. ഇതിന് സർക്കാർ അനുമതിയായി.

sameeksha-malabarinews

താനൂർ ജംഗ്ഷൻ, ബസ്റ്റാൻറ് പരിസരം വാഴക്കാതെരുവ് തുടങ്ങിയ സ്ഥലങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. മോഷണം, സാമൂഹ്യവിരുദ്ധരുടെ അക്രമങ്ങൾ തുടങ്ങി നിയമനുസൃതമല്ലാത്ത പ്രവർത്തികളെ നിരീക്ഷിക്കാനും അതത് സമയത്ത് പ്രതികളെ പിടികൂടാനും ഇത് ഏറെ സഹായിക്കും. ക്യാമറകളുടെ പ്രവർത്തനം പോലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിക്കും.
കൺട്രോൾ റൂമിൽ ഇതു നിരീക്ഷിക്കാനായി മുഴുവൻ സമയവും സൗകര്യം ഉണ്ടാകുമെന്ന് താനൂർ സി.ഐ പി.പ്രമോദ് പറഞ്ഞു. കെൽട്രോണിനാണ് നിർമ്മാണ ചുമതല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!