എസ്ബിഐ പരപ്പനങ്ങാടി ടൗണ്‍ ബ്രാഞ്ച് അടച്ചു

പരപ്പനങ്ങാടി:  നിലവിലെ ബ്രാഞ്ചുകളുടെയും ജീവക്കാരുടെയും എണ്ണംകുറക്കുന്ന നയത്തിന്റെ ഭാഗമായി വര്‍ഷങ്ങളായി പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ടൗണ്‍ ബ്രാഞ്ച് പരപ്പനങ്ങാടി മെയിന്‍ ബ്രാഞ്ചില്‍ ലയിപ്പിച്ചു.

ജനുവരി 18 മുതലാണ് ടൗണ്‍ ബ്രാഞ്ചിന്റെ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നത്. ഇനി മുതല്‍ ഇവിടെയുള്ള ഇടപാടുകാര്‍ പുത്തരിക്കലിലുള്ള ബ്രാഞ്ചിലാണ് ഇടപാടുകള്‍ നടത്തേണ്ടത്.
നേരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ശാഖയായിരുന്നു ടൗണ്‍ ബ്രാഞ്ച്. പിന്നീട് സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തോടെയാണ് എസ്ബിയുടെ ബ്രാഞ്ചായി മാറിയത്.

നഗരമധ്യത്തില്‍ തന്നയുണ്ടായിരുന്ന ഈ ബ്രാഞ്ച് പൂട്ടിയതോടെ വലിയ ബുദ്ധിമുട്ടാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യാപാരികളും, പ്രായമുള്ളവരും പറയുന്നു.

Share news
error: Content is protected !!
Scroll to Top