കാണികള്‍ക്ക് പ്രവേശനമില്ലാതെ ഐഎസ്എല്‍ ഏഴാം സീസണിന് ഇന്ന് തുടക്കം

ഗോവ : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഉദ്ഘാടന മത്സരം ഇന്ന് വൈകീട്ട് ഏഴരക്ക് ഗോവയില്‍ വെച്ച് നടക്കും. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും തമ്മില്‍ ഏറ്റുമുട്ടും.

ഗോവയിലെ മൂന്ന് വേദികളിലായി നടക്കുന്ന മത്സരത്തില്‍ ഇത്തവണ 11 ടീമുകളാണ് രംഗത്തുള്ളത്. ഫൈനലും സെമിയും ഉള്‍പ്പെടെ ലീഗില്‍ ആകെ 115 മത്സരങ്ങളാവും ഉണ്ടാവുക.

നിലവിലെ ജേതാക്കളായ എടികെ യും ഐ ലീഗ് ജേതാക്കളായ മോഹന്‍ ബഗാനും തമ്മില്‍ ലയിച്ച് എടികെ മോഹന്‍ ബഗാനായിട്ടാണ് ഈ സീസണില്‍ ഇറങ്ങുന്നത്.

 

Share news
error: Content is protected !!
Scroll to Top