ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങി

Football legend Diego Maradona passes away

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. 60 വയസായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം. ഈ മാസം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രകിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന് പിന്‍വാങ്ങല്‍ ലക്ഷണങ്ങളും ഉണ്ടായിരുന്നു.

1986ല്‍ അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകനായിരുന്നു അദ്ദേഹം.

1982 മുതല്‍ തുടര്‍ച്ചയായി നാല്‌ ലോകകപ്പുകളില്‍ മറഡോണ അര്‍ജന്റീനയുടെ നീലക്കുപ്പായമണിഞ്ഞു. ഇതില്‍ കിരീടം നേടിയ 1986ലെ മെക്‌സിക്കന്‍ ലോകകപ്പ്‌ തന്നയായിരുന്നു അവസ്‌മരണീയം. ഈ നൂറ്റാണ്ടിലെ ഗോള്‍ എന്ന്‌ വിശേഷിപ്പിക്കപ്പട്ട തന്റെ പ്രിയപ്പെട്ട ഗോള്‍ മറഡോണ നേടിയതും ഈ ലോകകപ്പിലായിരുന്നു. കരുത്തരായ ഇംഗ്ലണ്ടിന്റെ ആറ്‌ കളിക്കാരെ മനോഹരമായി ഡ്രിബിള്‍ ചെയ്‌ത്‌ ‌  പന്ത്‌ പോസ്‌റ്റിലെത്തിച്ചപ്പോള്‍ അത്‌ ചരിത്രമാകുകായായിരുന്നു. മറഡോണക്ക്‌ മുന്നില്‍ കീഴടങ്ങിയവരില്‍ ഇംഗ്ലണ്ടിന്റെ കരുത്തനായ ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടണും  ഉണ്ടായിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •