Section

malabari-logo-mobile

നിവാര്‍ ചുഴലിക്കാറ്റ് കരതൊട്ടു; തമിഴ്നാട് തീരത്ത് വന്‍ കാറ്റും മഴയും

HIGHLIGHTS : Cyclone Nivar makes landfall heavy rain in Tamilnadu

ചെന്നൈ : ആഞ്ഞടിച്ച് നിവാര്‍ ചുഴലിക്കാറ്റ് തീരം തൊട്ടു. പതിനൊന്ന് മണിയ്ക്കാണ് കാറ്റിന്റെ ആദ്യഭാഗം തീരത്ത് എത്തിയത്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയിലാണ് വീശുന്നത്.പുതുച്ചേരിയിലും ചെന്നൈയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ് .കടലൂരില്‍ വ്യാപക നഷ്ട്ടമുണ്ടായിട്ടുണ്ട്.വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീടുകള്‍ തകര്‍ന്നും രണ്ടു പേര്‍ മരിച്ചു. നാലുമണിക്കൂറില്‍ തീവ്രത കുറഞ്ഞ് കൊടുങ്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഒരു ലക്ഷത്തിലധികം ജനങ്ങളെയാണ് തമിഴ് നാട്ടില്‍ നിന്ന് മാത്രമായി മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്. ആയിരത്തിലധികം പേരെ പുതുച്ചേരിയില്‍ നിന്നും ഒഴിപ്പിച്ചു. 77 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്.

sameeksha-malabarinews

ചെന്നൈയിലും കാഞ്ചീപുരത്തും കനത്ത മഴയാണുള്ളത്. ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു. ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്. തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!