മൂന്നിയൂര്‍ ഏഴാം വാര്‍ഡില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ഇത്തവണ ആര്‍ക്കും വോട്ട് ചെയ്യില്ല

തിരൂരങ്ങാടി: മൂന്നിയൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ (വെളിമുക്ക് ) എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ഈ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വോട്ട് ചെയ്യില്ല. ഇവിടെ സ്വതന്ത്രയായി മത്സരിക്കുന്ന നഫീസക്ക് ആണ് എല്‍ ഡി എഫ് പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇവര്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ നല്‍കിയതോടെ ഇടത് പക്ഷം ഇവരെ കൈവിട്ടു.

ഇടത് പക്ഷത്തിന്റെ പിന്തുണയോടെ മത്സരിക്കാന്‍ തീരുമാനിച്ച ഇവര്‍ നാമനിര്‍ദ്ദേശ പത്രികയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയുണ്ടെന്ന് പറയുകയും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇത് ആവര്‍ത്തിക്കുകയും ചെയ്യുകയായിരുന്നു.
ഇതോടെയാണ് എല്‍ഡിഎഫ് ഇവരെ കൈവിട്ടത്.

ഇവിടെ മുസലിം ലീഗ് സ്ഥാനാര്‍ഥിയായി നിലവില്‍ പതിനെട്ടാം വാര്‍ഡ് അംഗം സി പി സുബൈദയാണ് മത്സരിക്കുന്നത്. എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ആര്‍ക്കും വോട്ടു ചെയ്യുകയില്ലെന്ന് സി പി എം ലോക്കല്‍ കമ്മിറ്റി സിക്രട്ടറി വി .പി വിശ്വനാഥന്‍ പറഞ്ഞു. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ എല്‍ ഡി എഫ് സ്വതന്ത്രര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും.

Share news
error: Content is protected !!
Scroll to Top