കായികം

കേരളക്രിക്കറ്റിലെ പെണ്‍കരുത്ത് നജ്‌ല സി.എം.സിയെ ജന്മനാട് ആദരിച്ചു

താനൂര്‍; നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ഇന്ത്യയിലെ തെരെഞ്ഞെടുത്ത യുവ ക്രിക്കറ്റ് കളിക്കാര്‍ക്ക് നല്‍കുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കത്ത് തിരിച്ചെത്തിയ നജ്‌ല സി.എം സി ക്ക് ജന്‍മനാടിന്റെ ആദരം.. പഞ്ചാബിലെ മൊഹാലിയില്‍ വെച്ച് നടന്ന ക്യാമ്പില്‍ പങ്കെടുത്ത് നാട്ടില്‍ തിരിച്ചെത്തിയ കേരള ക്രിക്കറ്റ് ടീമിലെ കളിക്കാരി പറവണ്ണ മുറിവഴിക്കല്‍ സ്വദേശിനി നജ്‌ലക്ക് ചൊവ്വാഴ്ച ് മുറിവഴിക്കല്‍ മര്‍വ ഓഡിറ്റോറിയത്തില്‍ വെച്ചാണ് നാട്ടുകാരുടെ സ്‌നേഹാദരവ് നല്‍കിയത്. അനുമോദന ചടങ്ങ് ഡ്വ: എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെട്ടം പഞ്ചായത്ത്

കാലിക്കറ്റിന്റെ വോളി താരങ്ങള്‍ ഒത്തുചേര്‍ന്നു; സ്മരണകള്‍ സ്മാഷുകളായി എത്തി

തേഞ്ഞിപ്പലം; ആദ്യമായി കളിച്ച സ്റ്റേഡിയം, കപ്പുയര്‍ത്തിയ ഇന്‍ഡോര്‍ സ്റ്റേഡിയം, പരിശീലനത്തിനായി ഓടിയ കാമ്പസ് റോഡുകള്‍, ഇതിഹാസതാരം ജിമ്മി ജോര്‍ജിന്റെ പേരിലുള്ള ജിംനേഷ്യം………കാലങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലേക്കെത്തുമ്പോള്‍ സ്മരണകള്‍ സ്മാഷുകള്‍ പോലെ ഓടിയെത്തുകയായിരുന്നു പഴയ വോളി താരങ്ങളുടെ മനസ്സില്‍. അരനൂറ്റാണ്ടിനിടെ കാലിക്കറ്റ് സര്‍വകലാശാലക്കു വേണ്ടി ജഴ്സിയണിഞ്ഞ പുരുഷ-വനിതാ താരങ്ങളാണ് കോര്‍ട്ടുകളില്‍ ആവേശം വിതറിയ പഴയകാലം ഓര്‍ത്തെടുത്ത് ശനിയാഴ്ച കാമ്പസില്‍ ഒന്നിച്ചത്. ഇടയ്ക്ക് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പന്ത് തട്ടുകയും ചെയ്തു. അര്‍ജുന ജേതാവായ സിറിള്‍ സി വെള്ളൂര്‍ മുതല്‍

മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

മെല്‍ബണ്‍; ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ടസ്(46) വാഹനാപകടത്തില്‍ മരിച്ചു. സൈമണ്ടസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. ഓള്‍റൗണ്ടര്‍മാരിലെ ഓള്‍റൗണ്ടര്‍ എന്ന ലോകക്രിക്കറ്റ് ലോകം വിശേഷിപ്പിച്ച സൈമണ്ടസിന്റെ വിയോഗം ഞെട്ടലുളവാക്കുന്നതാണ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് ഇത് നഷ്ടങ്ങളുടെ വര്‍ഷമാണ്. ഓസീസ് ഇതിഹാസ താരങ്ങളായ റോഡ് മാര്‍ഷും, ഷെയന്‍വാണും മരണത്തിന് കീഴടങ്ങിയതിന് പിറകെയാണ് സൈമണ്ടസും വിടപറഞ്ഞിരിക്കുന്നത്. ഓസ്‌ട്രേലിയക്കായി സൈമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി20 മത്സരങ്ങളിലും ഓസ്‌ട്രേലിയന്‍ കുപ്പായമണിഞ്ഞിട്ടുണ്ട്. 2003ലും 2007ലും തുടര്‍ച്ചയായി

പരപ്പനങ്ങാടിയില്‍ കുട്ടികള്‍ക്കായി ക്രിക്കറ്റ് സമ്മര്‍ കോച്ചിംഗ് ക്യാമ്പ്‌

ക്രിക്കറ്റ്; സമ്മർ കോച്ചിംഗ് ക്യാമ്പ് മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ  ആഭിമുഖ്യത്തിൽ പരപ്പനങ്ങാടി നഹാ സാഹിബ്‌ സ്റ്റേഡിയത്തിൽ 8 വയസ്സിനും 16 വയസ്സിനും ഇടയിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റ് സമ്മർ കോച്ചിംഗ് ക്യാമ്പ് മെയ് 11 മുതൽ (11-05-2022) ആരംഭിക്കുന്നു. താല്പര്യമുള്ളവർ 9895064448(ഷാനാസ്), 8547825125(നിഹാദ്) എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

പരപ്പനങ്ങാടി ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് അഞ്ചാം സീസണ്‍, ഫൈനല്‍ ഞായറാഴ്ച

പരപ്പനങ്ങാടി; മലപ്പുറം ജില്ലയിലെ ക്രിക്കറ്റിന്റെ ഈറ്റില്ലമായ പരപ്പനങ്ങാടിയുടെ പ്രീമിയര്‍ ലീഗ് അഞ്ചാം സീസണിന് നാളെ സമാപനം. ഇന്നും ഇന്നലെയുമായി പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനിയില്‍ ആവേശപ്പോരാട്ടങ്ങളായിരുന്നു. രണ്ട് പൂളുകളിലായി പത്ത് ടീമുകളാണ് ഇത്തവണ പ്രീമിയര്‍ ലീഗില്‍ കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരായ സിറ്റി ക്രിക്കറ്റേഴ്‌സ്, നവാഗതരായ ന്യൂലാന്‍ഡ് ക്രിക്കറ്റേഴ്‌സ്, സി എഫ് സി അയ്യപ്പന്‍കാവ്, കൂടാതെ എന്‍സിസി ചുടലപ്പറമ്പ്, സിപി ബ്രദേര്‍സ് എന്നിവര്‍ ഒരുവശത്തും ബൊളീവിയന്‍ സ്റ്റാര്‍സ്, സണ്‍ഡേ വാരിയേഴ്‌സ്, വിസാര്‍ഡ്‌സ്, അറ്റാക്ക് ഉള്ളണം എന്നിവരുടെ കൂടെ നവാഗതരായ

error: Content is protected !!
Scroll to Top