പി.ടി. ഉഷ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. 11 മണിക്ക് രാജ്യസഭാ സമ്മേളിക്കുമ്പോള്‍ ആദ്യ ചടങ്ങായാണ് സത്യപ്രതിജ്ഞ നടന്നത്. സത്യപ്രതിജ്ഞ ചെയ്യാന്‍ ഡല്‍ഹിയിലെത്തിയ പി.ടി ഉഷ ഇന്നലെ ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
നാമനിര്‍ദേശം വഴിയാണ് പി ടി ഉഷ രാജ്യസഭയിലേക്ക് എത്തുന്നത്.
കായിക താരം എന്ന നിലയില്‍ രാഷ്ട്രപതി രാംനാഥ് ഗോവിന്ദാണ് പിടി ഉഷയെ എംപി ആയി ശുപാര്‍ശ ചെയ്തത്.
കേരളത്തിന്റെ പയ്യോളി എക്‌സ്പ്രസ് എന്നറിയപ്പെടുന്ന പിടി ഉഷയുടെ രാജ്യസഭാംഗത്വം കേരളത്തിലെ കായിക രംഗത്തിനും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. രണ്‍ദീപ് സിംഗ് സുര്‍ജേവാല, പി ചിദംബരം, കപില്‍ സിബല്‍, ആര്‍ ഗേള്‍ രാജന്‍, എസ് കല്യാണ്‍ സുന്ദരം, കെആര്‍എന്‍ രാജേഷ് കുമാര്‍, ജാവേദ് അലി ഖാന്‍, വി വിജേന്ദ്ര പ്രസാദ് തുടങ്ങിയവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.




