പരപ്പനങ്ങാടി ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് അഞ്ചാം സീസണ്‍, ഫൈനല്‍ ഞായറാഴ്ച

പരപ്പനങ്ങാടി; മലപ്പുറം ജില്ലയിലെ ക്രിക്കറ്റിന്റെ ഈറ്റില്ലമായ പരപ്പനങ്ങാടിയുടെ പ്രീമിയര്‍ ലീഗ് അഞ്ചാം സീസണിന് നാളെ സമാപനം. ഇന്നും ഇന്നലെയുമായി പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനിയില്‍ ആവേശപ്പോരാട്ടങ്ങളായിരുന്നു. രണ്ട് പൂളുകളിലായി പത്ത് ടീമുകളാണ് ഇത്തവണ പ്രീമിയര്‍ ലീഗില്‍ കളിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരായ സിറ്റി ക്രിക്കറ്റേഴ്‌സ്, നവാഗതരായ ന്യൂലാന്‍ഡ് ക്രിക്കറ്റേഴ്‌സ്, സി എഫ് സി അയ്യപ്പന്‍കാവ്, കൂടാതെ എന്‍സിസി ചുടലപ്പറമ്പ്, സിപി ബ്രദേര്‍സ് എന്നിവര്‍ ഒരുവശത്തും ബൊളീവിയന്‍ സ്റ്റാര്‍സ്, സണ്‍ഡേ വാരിയേഴ്‌സ്, വിസാര്‍ഡ്‌സ്, അറ്റാക്ക് ഉള്ളണം എന്നിവരുടെ കൂടെ നവാഗതരായ അവഞ്ചേഴ്‌സ് എന്നിവര്‍ മറുവശത്തും മാറ്റുരക്കുന്നു.

നാളെ ബാക്കിയുള്ള ലീഗ് മത്സരങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയാല്‍ വൈകീട്ട് ഫൈനല്‍ മത്സരം നടക്കും

Share news
error: Content is protected !!
Scroll to Top