പൂരപ്പുഴ വള്ളംകളി; യുവരാജ ചാമ്പ്യന്മാര്‍
താനൂര്‍; സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും എന്റെ താനൂരിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മൂന്നാമത് പൂരപ്പുഴ വളളം കളിക്ക് പരിസമാപ്തി. ആവേശം അണപൊട്ടി ഒഴുകിയ മല്‍സരത്തില്‍ താനാളൂര്‍ ഗ്രാമപഞ്ചായത്ത് സ്‌പോന്‍സര്‍ ചെയ്ത യുവരാജ കിരീടം ചൂടി. ഒഴൂര്‍ അഷ്‌കര്‍ കോറാട് സ്‌പോണ്‍സര്‍ ചെയ്ത കായല്‍ പടയാണ് റണ്ണറപ്പ്. യുവധാര മൂന്നാം സ്ഥാനവും പുളിക്കകടവന്‍ നാലാം സ്ഥാനവും കരസ്ഥമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആദ്യ സെമിയില്‍ പുളിക്ക കടവനും കായല്‍ പടയും ഫിനിഷിങ്ങില്‍ […]










