പുരുഷ ബാഡ്മിന്റണില്‍ ലക്ഷ്യ സെന്നിന് സ്വര്‍ണം; വനിത സിംഗിള്‍സില്‍ പി വി സിന്ധുവിന് സ്വര്‍ണം

കോമണ്‍ വെല്‍ത്ത് ഗെയിംസിന്റെ അവസാന ദിവസം സ്വര്‍ണം നേട്ടത്തില്‍ തിളങ്ങി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങള്‍. പുരുഷ ബാഡ്മിന്റണില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്ന് സ്വര്‍ണം സ്വന്തമാക്കി.

ഫൈനലില്‍ കരുത്തനായ മലേഷ്യന്‍ താരം സേ യോഗ് ഇഗിനെയാണ് സെന്‍ തകര്‍ത്തത്. ആദ്യ സെറ്റ് നഷ്ട്ടമായതിന് ശേഷം ശക്തമായി തിരിച്ചടിച്ചാണ് സെന്നിന്റെ വിജയം. 19-21 ന് ആദ്യ സെറ്റ് നഷ്ടമായപ്പോള്‍ വിജയം അകന്ന് പോകുമെന്ന് കരുതിയടത്ത് നിന്നാണ് 21-9, 21- 16 ന് തുടര്‍ച്ചയായി രണ്ട് സെറ്റുകള്‍ നേടി സ്വര്‍ണം ലക്ഷ്യ സെന്‍ നേടിയെടുത്തത്.

നേരത്തെ ഇന്ത്യയുടെ പി വി സിന്ധു വനിത സിംഗിള്‍സില്‍ സ്വര്‍ണം നേടിയിരുന്നു. ഫൈനലില്‍ കാനഡയുടെ മിഷെല്ലെലിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ വിജയം. കോമണ്‍വെല്‍ത്ത് ഗെയിംസിലെ സിന്ധുവിന്റെ ആദ്യ സ്വര്‍ണനേട്ടമാണിത്. 2014-ല്‍ വെങ്കലവും 2018-ല്‍ വെള്ളിയും നേടിയിരുന്നു.

ലോക പത്താം നമ്പര്‍ താരമായ ലക്ഷ്യ കഴിഞ്ഞ തോമസ് കപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു. മലേഷ്യന്‍ താരത്തോട് മൂന്ന് മത്സരങ്ങളിലാണ് ലക്ഷ്യ സെന്‍ ഇതുവരെ ഏറ്റുമുട്ടിയത്. ഒരിക്കല്‍ പോലും ലഷ്യ സെന്നിനെ തോല്‍പ്പിക്കാന്‍ സേ യോഗ് ഇഗിന് സാധിച്ചിട്ടില്ല.

 

Share news
error: Content is protected !!
Scroll to Top