തന്റെ ശബ്ദത്തില്‍ ഫോണില്‍ വിളിച്ചു പറ്റിക്കുന്നവര്‍ കാരണം മുന്നറിയിപ്പുമായി നടന്‍ ബാബു ആന്റണി. അത്തരത്തില്‍ വഞ്ചിതരായ ഒരു കുടുംബം തനിക്കയച്ച സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ടാണ് നടന്റെ കുറിപ്പ്.
‘ദയവായി ഇത്തരം വ്യാജന്മാരാല്‍ പറ്റിക്കപ്പെടരുത്. ഭൂരിഭാ?ഗം മിമിക്രി കലാകാരന്മാരും അനുകരിക്കുന്നതുപോലെയല്ല എന്റെ യഥാര്‍ത്ഥശബ്ദം. ഈയടുത്ത് പങ്കെടുത്ത ടെലിവിഷന്‍ ഷോയില്‍ ഞാനിക്കാര്യം വ്യക്തമായി കാണിച്ചിരുന്നു.
നാടോടി എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ശബ്ദമാണ് മിമിക്രിക്കാര്‍ അനുകരിക്കാറ്. യഥാര്‍ത്ഥജീവിതത്തില്‍ ഞാന്‍ ജാക്‌സനേപ്പോലെ ഒരിക്കലും ചിരിച്ചിട്ടില്ല.’ ബാബു ആന്റണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.




