Section

malabari-logo-mobile

കുടുംബാരോഗ്യ കേന്ദ്രം മാറ്റുന്നതില്‍ പ്രതിഷേധിച്ച് സര്‍വ കക്ഷിയും ജനകീയ കൂട്ടായ്മയും

HIGHLIGHTS : All Party and People's Coalition protesting the change of Family Health Centre

പരപ്പനങ്ങാടി: ആറു വര്‍ഷമായി പരപ്പനങ്ങാടി 25ാം ഡിവിഷനില്‍ അയോദ്ധ്യാ നഗറിനു സമീപം ഉള്ള കുടുംബ ആരോഗ്യ കേന്ദ്രം സ്ഥലമില്ല എന്ന കാരണം പറഞ്ഞ് മാറ്റുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാരും സര്‍വ്വകക്ഷി നേതാക്കളും ചേര്‍ന്ന യോഗം പ്രതിഷേധം അറിയിച്ചു. മുനിസിപ്പാലിറ്റിയിലെ പതിനഞ്ചോളം ഡിവിഷനുകളിലെ രോഗികള്‍ക്ക് പ്രയാസം കൂടാതെ എത്തിച്ചേരാന്‍ കഴിയുന്ന ഈ സ്ഥലത്തു നിന്നും ഒരിക്കലും മാറ്റരുതെന്ന് യോഗം ആവശ്യപ്പെട്ടു.

കോവിഡ് കാലത്ത് വാക്‌സിനേഷനും, മറ്റ് അസുഖങ്ങള്‍ക്ക് ആശ്രയകേന്ദ്രമായ ഈ ആശുപത്രി ഒരിക്കലും ജനങ്ങള്‍ക്ക് നഷ്ടപ്പെടരുത്. സ്ഥലമില്ല എന്നു പറഞ്ഞ് വേറെ സ്ഥലത്തേയ്ക്ക് കൊണ്ടുപോകുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ പറ്റില്ല. കാരണം പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ക്ക് കോടിക്കണക്കിന് വരുമാനമുള്ള പഞ്ചായത്തും, നഗരസഭയും ഇതിനുമുന്‍പ് ഫണ്ട് അനുവദിച്ച ചരിത്രം പരപ്പനങ്ങാടിയില്‍ ഉണ്ട് എന്നിരിക്കെ ധാരാളം ഡി വിഷനുകളിലെ ജനങ്ങള്‍ക്ക് സ്ഥലമില്ല, സ്വന്തം കെട്ടിടമില്ല എന്ന കാരണം പറഞ്ഞ് മാറ്റുന്നതിനുള്ള പ്രതിഷേധം അധികൃതരെ അറിയിക്കാന്‍ യോഗം തീരുമാനിച്ചു. അതിനായി കെ.പി. പ്രകാശന്‍ ചെയര്‍മാനായും, യു.വി. സുരേന്ദ്രന്‍ കണ്‍വീനറായും മുഹമ്മദ് സലിം ട്രഷറര്‍ ആയും കൗണ്‍സിലര്‍മാരായ ദീപ, കാര്‍ത്തികേയന്‍, ജയദേവന്‍, മോഹന്‍ദാസ് എന്നിവര്‍ രക്ഷാധികാരികളായും ഇരുപത് അംഗ കമ്മറ്റി രൂപീകരിച്ചു.

sameeksha-malabarinews

സര്‍വ്വകക്ഷി നേതാക്കളായ കാര്‍ത്തികേയന്‍, ജഗന്നിവാസന്‍ പി.വി. കുഞ്ഞിമരക്കാര്‍, പി.കെ.ബാലന്‍ മാസ്റ്റര്‍, ഗിരീഷ് തോട്ടത്തില്‍, എം.സിദ്ധാര്‍ത്ഥന്‍, പുനത്തില്‍ രവീന്ദ്രന്‍, തുളസീദാസ് , ശ്രീധരന്‍ , വാഴയില്‍ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഈ ആരോഗ്യ കേന്ദ്രം നിലനിര്‍ത്താന്‍ അധികൃതരോട് ആവശ്യപ്പെടാനും വേണ്ടി വന്നാല്‍ എല്ലാ സമര പരിപാടികള്‍ക്കും പൂര്‍ണ പിന്തുണ യോഗം നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!