Section

malabari-logo-mobile

കേരള വനിതാ ഫുട്‌ബോള്‍ ലീഗിന് ഇന്ന് തുടക്കം

HIGHLIGHTS : Kerala Women's Football League starts today

കൊച്ചി: കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ കേരള വനിതാ ലീഗിന് ഇന്ന് തുടക്കം. ആകെ 46 മത്സരങ്ങള്‍. നാലാംപതിപ്പില്‍ 10 ടീമുകളാണ് മാറ്റുരയ്ക്കുക. കഴിഞ്ഞ സീസണിനെക്കാള്‍ നാല് ടീമുകള്‍കൂടി ഇക്കുറി ഇടം പിടിച്ചു. ഒക്ടോബര്‍ 15നാണ് ഫൈനല്‍. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. ചാമ്പ്യന്‍മാര്‍ക്ക് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ വനിതാ ലീഗില്‍ കളിക്കാന്‍ അവസരം കി ട്ടും. കോഴിക്കോട് ഇ എം എസ് കോര്‍പറേഷന്‍ സ്റ്റേഡിയം, എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട് എന്നിവയാണ് വേദികള്‍.

ഗോകുലം കേരള എഫ്‌സി, ഡോണ്‍ ബോസ്‌കോ എഫ്എ, കേരള യുണൈറ്റഡ് എഫ്‌സി, കടത്തനാട് രാജാ എഫ്എ, ലൂക്കാ സോക്കര്‍ ക്ലബ്, കേരള ബ്ലാസ്റ്റേഴ്‌സ്, ലോര്‍ഡ്‌സ് എഫ്എ, കൊച്ചി വൈഎം എഎ, എമിറേറ്റ്‌സ് എസ്സി, എസ്ബിഎഫ്എ പൂവാര്‍, ബാ സ്‌കോ ഒതുക്കുങ്ങല്‍ എന്നിവയാണ് ടീമുകള്‍.

sameeksha-malabarinews

ആദ്യദിനം രണ്ട് മത്സരങ്ങളാണ്. ഗോകുലം കേരള എഫ്‌സി, കേരള യുണൈറ്റഡ് എഫ്‌സിയെ നേരിടും. കോഴിക്കോടാണ് വേദി. എറണാകുളം മഹാരാജാ കോളേജ് ഗ്രൗണ്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും എമിറേറ്റ്‌സ് എസ്സിയും ഏറ്റുമുട്ടും. വൈകിട്ട് നാലിനാണ് മത്സരങ്ങള്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!