ദേശീയപാതയില്‍ 700 നവീന ക്യാമറകള്‍ സ്ഥാപിക്കുന്നു

തിരുവനന്തപുരം: നിയമലംഘനങ്ങള്‍ കണ്ടെത്തി അപകടങ്ങള്‍ കുറയ്ക്കാന്‍ ദേശീയ പാതയില്‍ പുതുതായി 700 ക്യമാറകള്‍ സ്ഥാപിക്കും. തിരുവനന്തപുരം മുതല്‍ കാര്‍ഗോഡ് വരെയുള്ള ദേശീയപാതകളിലാണ് റോഡ് സുരക്ഷ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് ക്യാമറകള്‍ സ്ഥാപിക്കുന്നത്.

കെല്‍ട്രോണാണ് ക്യാമറകള്‍ തയ്യാറാക്കുന്നത്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഈ നവീന ക്യാമറകള്‍ക്ക് വാഹനത്തിന് ഉള്ളിലിരിക്കുന്നവരെ കാണാനും അവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ മൊബൈല്‍ഫോണോ, ഹെഡ്‌സെറ്റോ ഉപയോഗിച്ചാല്‍ കണ്ടെത്താനുമാകും. അമിതവേഗതയും കണ്ടെത്താനാകും.ക്യാമറയില്‍ വാഹനത്തിന്റെ നമ്പര്‍ പതിയും.

ജില്ലാതല കണ്‍ട്രോള്‍ റൂമികളിലാണ് ക്യാമറകളിലെ ദൃശ്യങ്ങള്‍ ലഭിക്കുക. നിലവിലുള്ള ഇരുന്നൂറ്റിയമ്പതോളം ക്യാമറകള്‍ ഒഴിവാക്കിയാണ് പുതിയ ക്യാമറകള്‍ സ്ഥാപിക്കുക എന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top