പൊന്നാനി: ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ വെളിയംകോട് ബീവിപ്പടിയില്‍ രണ്ടു ഓട്ടോറിക്ഷകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
പൊന്നാനി അണ്ടത്തോട് തങ്ങള്‍പടി സ്വദേശികളായ അശ്കര്‍, നൗഷാദ്, ഇസ്ഹാഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ജി.സി.സി ആംബുലന്‍സ് പ്രവര്‍ത്തകര്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു.ഇന്നലെയാണ് അപകടം സംഭവിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




