Section

malabari-logo-mobile

‘ഏഷ്യന്‍ സ്പ്രിന്റ് റാണി’ ലിഡിയ ഡി വേഗ അന്തരിച്ചു

HIGHLIGHTS : 'Asian Sprint Queen' Lydia de Vega passes away

ഏഷ്യയിലെ സ്പ്രിന്റ് റാണി എന്നറിയപ്പെടുന്ന ലിഡിയ ഡി വേഗ(57) അന്തരിച്ചു. കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. 1980കളില്‍ ഏഷ്യയിലെ ഏറ്റവും വേഗതയുള്ള താരമായിരുന്ന ലിഡിയ ഫിലിപ്പീന്‍സിന്റെ അഭിമാന താരമായിരുന്നു.

കേരളത്തിന്റെ അഭിമാനമായ ഇന്ത്യന്‍ സ്പിന്നറും എംപിയുമായ പിടി ഉഷയും ഡി വേഗയും തമ്മിലുള്ള പോരാട്ടങ്ങള്‍ ശ്രദ്ധേയമായിരുന്നു. 100 മീറ്ററില്‍ 11.28 സെക്കന്‍ഡാണ് താരത്തിന്റെ മികച്ച സമയം. 23.35 സെക്കന്‍ഡ് കൊണ്ട് 200 മീറ്ററും പൂര്‍ത്തീകരിച്ചിട്ടുണ്ട്. 1982 ഏഷ്യാ കപ്പില്‍ ഉഷയെ പിന്തള്ളിയാണ് ഡി വേഗ സ്വര്‍ണം നേടിയത്. 87ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ 200 മീറ്ററിലും സ്വര്‍ണനേട്ടത്തില്‍ നിന്ന് ഉഷയെ തടഞ്ഞത് ഡി വേഗ ആയിരുന്നു. അന്ന് വെറും അര സെക്കന്‍ഡിനാണ് ഉഷയ്ക്ക് സ്വര്‍ണം നഷ്ടമായത്.

sameeksha-malabarinews

ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പുകളില്‍ നാല് സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും നേടിയ ഡി വേഗ ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടി. ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഒന്‍പത് സ്വര്‍ണവും രണ്ട് വെള്ളിയുമാണ് താരം നേടിയത്. 1994ല്‍ മത്സര രംഗത്തുനിന്ന് വിരമിച്ചു. 2018ലാണ് ക്യാന്‍സര്‍ ബാധിതയാവുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!