Section

malabari-logo-mobile

തോമസ് ഐസക് ബുധനാഴ്ച വരെ ഇഡിക്ക് മുന്നില്‍ ഹാജരാകേണ്ടെന്ന് ഹൈക്കോടതി

HIGHLIGHTS : Witness Thomas Isaac; High Court told not to appear before ED till Wednesday

കിഫ്ബിക്കെതിരായ കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ബുധനാഴ്ചവരെ തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. ഇഡി തനിക്ക് നല്‍കിയ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടികാട്ടി മുന്‍ ധനമന്ത്രികൂടിയായ ഐസക്ക് ഹൈക്കോതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

തോമസ് ഐസക് തല്‍ക്കാലം ഹാജര്‍ ആവേണ്ട എന്ന് ഇഡി ഹൈകോടതിയെ അറിയിച്ചു. എന്ത് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആണ് തോമസ് ഐസക്കിനെ സമന്‍സ് അയച്ചു വിളിച്ച് വരുത്തിയതെന്ന് വ്യക്തമാക്കാന്‍ ഇഡിക്ക് ബാധ്യതയുണ്ടെന്ന് കോടതി വിലയിരുത്തിയതിനെ തുടര്‍ന്നാണ് നടപടി.

sameeksha-malabarinews

തോമസ് ഐസക്കിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. തോമസ് ഐസക്കിനെ പ്രതിയല്ലെന്നും അദ്ദേഹം സാക്ഷിയാണെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി. തെളിവു തേടാനാണ് വിളിച്ചതെന്നും ഇഡി അറിയിച്ചു. എന്നാല്‍ തനിക്ക് എതിരായ കണ്ടെത്തലുകള്‍ വ്യക്തമാക്കാനാകാത്ത സാഹചര്യത്തില്‍ ഈ കാര്യം കോടതി പരിശോധിക്കണമെന്ന് ഹര്‍ജി ഭാഗം ആവശ്യപെട്ടു. ഹര്‍ജി അടുത്ത ബുധനാഴ്ച പരിഗണിക്കാന്‍ ആയി ജസ്റ്റീസ് വി ജി അരുണ്‍ മാറ്റി.

തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് ഇ.ഡി നടപടിയെന്നും അതുകൊണ്ടാണ് എന്ത് കുറ്റമാണ് ചെയ്തതെന്ന് ചോദിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു. കൃത്യമായി വിശദീകരണം നല്‍കാതെയാണ് സമന്‍സ് അയക്കുന്നതും രേഖകള്‍ ആവശ്യപ്പെടുന്നതുമെന്നും ഐസക് കോടതിയെ അറിയിച്ചു. താന്‍ കിഫ്ബിയുടെ രേഖകളുടെ കസ്റ്റോഡിയനല്ലെന്നും എന്നിട്ടും തന്നോടാണ് ഇത് ചോദിക്കുന്നതെന്നും ഐസക് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!