കണ്ണൂര്‍ തളിപ്പറമ്പില്‍ പോത്തിന്റെ പരാക്രമം. വിരണ്ടോടിയ പോത്ത് ആക്രമിച്ച് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവര്‍ ചികിത്സയിലാണ്.
ഇന്നലെ വൈകീട്ടാണ് സംഭവം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന് മുന്നിലെ വഴിയിലൂടെ നടന്ന് പോകവെയാണ് വിദ്യാര്‍ത്ഥിയെ പോത്ത് ഇടിച്ചിട്ടത്. രണ്ട് ഇരുചക്രവാഹനങ്ങളും പോത്ത് ഇടിച്ചിട്ടു.
തളിപ്പറമ്പില്‍ നിന്ന് പത്ത് കിലോമീറ്ററോളം ഓടിയ പോത്തിനെ ഏമ്പേറ്റില്‍ എന്ന സ്ഥലത്ത് വച്ചാണ് പിടിച്ച് കെട്ടാനായത്. പൊലീസും അഗ്‌നിരക്ഷാ സേനയുമെത്തി ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് പോത്തിനെ പിടിച്ചുകെട്ടിയത്.




