Section

malabari-logo-mobile

ലോക ചാമ്പ്യനായ മാഗ്നസ് കാള്‍സനെ ഫൈനലില്‍ വീഴ്ത്തി ഇന്ത്യന്‍ യുവവിസ്മയം ആര്‍ പ്രഗ്‌നനാനന്ദ

HIGHLIGHTS : Indian young wonder R Pragnanananda defeats world champion Magnus Carlsen in the final

മിയാമി: അഞ്ച് തവണ ലോക ചെസ് ചാമ്പ്യനായ മാഗ്നസ് കാള്‍സനെതിരെ ഫൈനലില്‍ വീഴ്ത്തി ഇന്ത്യന്‍ യുവവിസ്മയം ആര്‍ പ്രഗ്‌നനാനന്ദ. മൂന്നാം തവണയും മാഗ്‌നസ് കാള്‍സനെ അട്ടിമറിച്ചാണ് വെറും 17-ാം വയസില്‍ പ്രഗ്‌നനാനന്ദ ഈ നേട്ടം കൈവരിച്ചത്. മിയാമി വേദിയായ ലോക ചെസ് ചാമ്പ്യന്‍ഷിപ്പായ എഫ്ടിഎക്‌സ് ക്രിപ്‌റ്റോ കപ്പിലാണ് ഒടുവിലായി പ്രഗ്‌നനാനന്ദയുടെ മുന്നില്‍ നോര്‍വേയുടെ കാള്‍സന് കീഴടങ്ങേണ്ടിവന്നത്.

നാല് റാപ്പിഡ് ഗെയിം 2-2 സമനിലയില്‍ പിരിഞ്ഞപ്പോഴാണ് രണ്ട് ബ്ലിറ്റ്‌സ് ഗെയിമുകളും വേണ്ടി വന്നത്. നാല് റാപ്പിഡ് ഗെയിമുകളില്‍ നാലാമത്തേത് പ്രഗ്‌നാനന്ദ വിജയിച്ചതോടെയാണ് 2-2 സമനിലയില്‍ പിരിഞ്ഞത്. നാല് ഗെയിമുകളില്‍ ആദ്യത്തെ രണ്ട് ഗെയിമുകളില്‍ സമനില. മൂന്നാമത്തേതില്‍ മാഗ്‌നസ് കാള്‍സന്‍ വിജയിച്ചു. നാലാമത്തേതില്‍ പ്രഗ്‌നാനന്ദയ്ക്ക് വിജയം. തുടര്‍ന്നാണ് രണ്ട് ബ്ലിറ്റ്‌സ് ഗെയിമുകളില്‍ ഇരുവരും ഏറ്റുമുട്ടിയത്. ഇതില്‍ ആദ്യത്തേത് 63ാം നീക്കത്തിലും രണ്ടാമത്തേത് 52ാം നീക്കത്തിലും പ്രഗ്‌നാനന്ദ വിജയിച്ചു. ഇതോടെ നാലാമത്തെ റാപ്പിഡ് ഗെയിമിലും രണ്ട് ബ്ലിറ്റ് സ് ഗെയിമിലും വിജയിച്ച് പ്രഗ്‌നനാനന്ദ മാഗ്‌നസ് കാള്‍സനെതിരെ ഹാട്രിക് വിജയം നേടി.

sameeksha-malabarinews

ചെസ് ചരിത്രത്തില്‍ മാഗ്‌നസ് കാള്‍സനെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ആര്‍ പ്രഗ്‌നാനന്ദ. വിശ്വനാഥന്‍ ആനന്ദും ഹരികൃഷ്ണനുമാണ് മുമ്പ് കാള്‍സനെ വീഴ്ത്തിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഓണ്‍ലൈന്‍ റാപിഡ് ചെസ് ചാമ്പ്യന്‍ഷിപ്പായ എയര്‍തിംഗ്സ് മാസ്റ്റേഴ്‌സിലാണ് പ്രഗ്‌നാനന്ദയോട് കാള്‍സണ്‍ ആദ്യം പരാജയപ്പെട്ടത്. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചെത്തിയ കാള്‍സനെ പ്രഗ്‌നനാനന്ദ 39 നീക്കങ്ങളില്‍ അന്ന് തോല്‍പ്പിച്ചത്.

മെയ് 20ന് ചെസ്സബിള്‍ മാറ്റേഴ്‌സ് ഓണ്‍ലൈന്‍ ടൂര്‍ണമെന്റില്‍ വീണ്ടും പ്രഗ്‌നാനന്ദ ഞെട്ടിച്ചു. സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തില്‍ കാള്‍സന്റെ പിഴവ് മുതലെടുത്ത് പ്രഗ്‌നനാനന്ദ ജയം സ്വന്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മിയാമിയിലെ എഫ്ടിഎക്‌സ് ക്രിപ്‌റ്റോ കപ്പിലും പ്രഗ്‌നനാനന്ദയോട് കാള്‍സന്റെ കീഴടങ്ങല്‍.

2005 ആഗസ്റ്റ് 10നാണ് ഇന്ത്യന്‍ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്ററായ രമേഷ് ബാബു പ്രഗ്‌നാനന്ദ ജനിച്ചത്. തമിഴ്നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായ പ്രഗ്‌നാനന്ദയുടെ സഹോദരി വൈശാലിയും ഇന്റര്‍നാഷണല്‍ മാസ്റ്ററാണ്. ആര്‍ ബി രമേഷ് ആണ് പ്രഗ്നാനന്ദയുടെയും വൈശാലിയുടേയും പരിശീലകന്‍. ഇന്ത്യയുടെ മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്റെ അക്കാദമിയിലൂടെയാണ് പ്രഗ്നാനന്ദ ചെസ് ലോകത്തേക്കെത്തിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!