Section

malabari-logo-mobile

ഇ-പോസ് സര്‍വര്‍ തകരാര്‍; ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു

HIGHLIGHTS : E-POS server failure; Onkit supply is interrupted

സംസ്ഥാനത്ത് റേഷന്‍ കടകള്‍ മുഖേനയുള്ള ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു. ഇ – പോസ് സെര്‍വര്‍ തകരാറിനെ തുടര്‍ന്നാണ് കിറ്റ് വിതരണം തടസ്സപ്പെട്ടത്. പിങ്ക് കാര്‍ഡുടമകള്‍ക്കാണ് ഇന്ന് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്.

ഓണക്കിറ്റ് വിതരണത്തിന് മുന്നോടിയായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും തുടങ്ങിയ ദിവസവും ഇ-പോസ് മെഷീന്‍ തകരാര്‍ കിറ്റ് വിതരണത്തെ ബാധിച്ചിരുന്നു.

sameeksha-malabarinews

അതേസമയം ചില സാങ്കേതിക തകറാറുകള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. അത് ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!