കേരളക്രിക്കറ്റിലെ പെണ്‍കരുത്ത് നജ്‌ല സി.എം.സിയെ ജന്മനാട് ആദരിച്ചു

താനൂര്‍; നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ഇന്ത്യയിലെ തെരെഞ്ഞെടുത്ത യുവ ക്രിക്കറ്റ് കളിക്കാര്‍ക്ക് നല്‍കുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കത്ത് തിരിച്ചെത്തിയ നജ്‌ല സി.എം സി ക്ക് ജന്‍മനാടിന്റെ ആദരം..

പഞ്ചാബിലെ മൊഹാലിയില്‍ വെച്ച് നടന്ന ക്യാമ്പില്‍ പങ്കെടുത്ത് നാട്ടില്‍ തിരിച്ചെത്തിയ കേരള ക്രിക്കറ്റ് ടീമിലെ കളിക്കാരി പറവണ്ണ മുറിവഴിക്കല്‍ സ്വദേശിനി നജ്‌ലക്ക് ചൊവ്വാഴ്ച ് മുറിവഴിക്കല്‍ മര്‍വ ഓഡിറ്റോറിയത്തില്‍ വെച്ചാണ് നാട്ടുകാരുടെ സ്‌നേഹാദരവ് നല്‍കിയത്.

അനുമോദന ചടങ്ങ് ഡ്വ: എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെട്ടം പഞ്ചായത്ത് പ്രസിഡണ്ട് നെല്ലാഞ്ചേരി നൗഷാദ്, സികെ സുലൈമാന്‍ (ചെയര്‍മാന്‍) , എംകെ ഷുക്കൂര്‍ (കണ്‍വീനര്‍), ലത്തീഫ് , ഖാജാ ഷറഫുദ്ദീന്‍, ജംഷീര്‍ ഇജാസ് സീക്കോ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ നാട്ടുകാരുടെ പ്രത്യേക സ്‌നേഹോപഹാരം നജ്‌ലക്ക് നല്‍കി.

Share news
error: Content is protected !!
Scroll to Top