Section

malabari-logo-mobile

ഉദ്ദവ് താക്കറെ ഔദ്യോഗിക വസതിയൊഴിഞ്ഞു ; വൈകാരികയാത്രയയപ്പ് നല്‍കി ശിവസേന പ്രവര്‍ത്തകര്‍

HIGHLIGHTS : മുംബൈ; മഹാരാഷ്ട്രയിലെ രാഷ്ട്രീയ കുതിരക്കച്ചവടം നാടകീയ രംഗങ്ങളിലേക്ക്. എംഎല്‍എമാര്‍ കൂട്ടത്തോടെ വിമതപക്ഷത്തേക് നീങ്ങുന്ന സാഹചര്യത്തില്‍ ഔദ്യോഗിക വസ...

മുംബൈ; മഹാരാഷ്ട്രയിലെ രാഷ്ട്രീയ കുതിരക്കച്ചവടം നാടകീയ രംഗങ്ങളിലേക്ക്. എംഎല്‍എമാര്‍ കൂട്ടത്തോടെ വിമതപക്ഷത്തേക് നീങ്ങുന്ന സാഹചര്യത്തില്‍ ഔദ്യോഗിക വസതി ഒഴിഞ്ഞ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. അതിന് മുമ്പ് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചിരുന്നു. ഉദ്ദവ് താക്കറെക്ക് വൈകാരികമായ യാത്രയയപ്പാണ് ശിവസേന പ്രവര്‍ത്തകര്‍ നല്‍കിയത്.ഉദ്ദവ് ഇന്നലെ രാത്രിയിലാണ് സ്വവസതിയിലേക്ക് മാറിയത്. ഈ സമയത്ത് പ്രവര്‍ത്തകര്‍ വാഹനത്തില്‍ പുഷ്പവൃഷ്ടി നടത്തിയാണ് യാത്രയയപ്പ് നല്‍കിയത്.

38 എംഎല്‍എമാരാണ് വിമത പക്ഷത്തിന് നേതൃത്വം നല്‍കുന്ന മന്ത്രി ഏക്‌നാഥ് ഷിന്‍ഡെക്കൊപ്പമുള്ളത്. ഇവരിപ്പോള്‍ ബിജെപി സഹായത്തോടെ അസമിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചരിക്കുകയാണ്. ഗുവഹാത്തിയിലുള്ള ഷിന്‍ഡെയുമായി ഇന്നലെ ഉദ്ദവ് താക്കറെ സംസാരിച്ചിരുന്നു. എന്‍സിപി നേതാവ് ശരദ്പവ്വാറും ഷിന്‍ഡയുമായി സംസാരിച്ചിരുന്നു. ഇരുവരും ഷിന്‍ഡെയ മുഖ്യമന്ത്രിയാക്കാമെന്ന ഉറപ്പ് നല്‍കിയെങ്കിലും ഷിന്‍ഡെ ഇതിന് വഴങ്ങിയില്ല. മഹാസഖ്യത്തിനൊപ്പം നില്‍ക്കാനില്ലെന്നായിരുന്നു ഷിന്‍ഡെയുടെ നിലപാട്.

sameeksha-malabarinews

378 എംഎല്‍എമാര്‍ തങ്ങളുടെ പക്ഷത്തുള്ളതുകൊണ്ട് കൂറമാറ്റനിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന ഉറപ്പിലാണ് വിമതര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!