Section

malabari-logo-mobile

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: മലയാളികള്‍ക്ക് അഭിമാനമായി എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജംപ് ഫൈനലില്‍

HIGHLIGHTS : World Athletics Championship: Eldo's pole triple jump final as pride for Malayalis

ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി മലയാളി താരം എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജംപ് ഫൈനലില്‍. ലോക അത്ല്റ്റിക് ചാമ്പ്യഷിപ്പിലെ പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് എല്‍ദോസ് പോള്‍ ഇന്ന് സ്വന്തമാക്കിയത്.

ലോക റാങ്കിംഗില്‍ നിലവില്‍ 24-ാം സ്ഥാനത്താണ് പിറവം സ്വദേശിയായ എല്‍ദോസ് പോള്‍. യോഗ്യതാ റൗണ്ടില്‍ 16.68 മീറ്റര്‍ ദൂരം താണ്ടിയാണ് എല്‍ദോസ് പോള്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് എയില്‍ മത്സരിച്ച എല്‍ദോസ് ആറാമതയാണ് ഫിനിഷ് ചെയ്തത്. ആകെ മത്സരിച്ച താരങ്ങളില്‍ പന്ത്രണ്ടാമനായാണ് എല്‍ദോസ് ഫൈനലിലേക്ക് യോഗ്യത ഉറപ്പിച്ചത്. ഏപ്രിലില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ താണ്ടിയ 16.99 മീറ്ററാണ് എല്‍ദോസിന്റെ ഏറ്റവും മികച്ച ദൂരം.

sameeksha-malabarinews

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രടനമാണ് ഇത്തവണ ഇന്ത്യ നടത്തിയത്. ജാവലിന്‍ ഫൈനലിലെത്തിയ നീരജിനും രോഹിതിനും പുറമെ മലയാളി താരങ്ങളായ എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജംപിലും, ശ്രീശങ്കര്‍ ലോങ് ജംപിലും ഫൈനലിലത്തി. സ്റ്റീപ്പിള്‍ ചേസില്‍ അവിനാശ് സാബ്ലെയും വനിതാ ജാവലിനില്‍ അന്നു റാണിയും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!