സംസ്ഥാന ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ എസ്. പവനയ്ക്ക് വെള്ളിമെഡല്‍

പരപ്പനങ്ങാടി: സംസ്ഥാന ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ എസ്. പവനയ്ക്ക് വെള്ളിമെഡല്‍ .തിരുവനന്തപുരം ആറ്റിങ്ങല്‍ വെച്ച് നടന്ന പെണ്‍കുട്ടികളുടെ സംസ്ഥാന സബ്ജൂനിയര്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് പരപ്പനങ്ങാടി കോവിലകം റോഡില്‍ ശ്രീ പാദത്തില്‍ എസ്. പവന വെള്ളി മെഡല്‍ സ്വന്തമാക്കിയത്.

പെണ്‍കുട്ടികളുടെ സബ്ജൂനിയര്‍ വിഭാഗത്തിലാണ് മെഡല്‍ നേട്ടം കൈവരിച്ചത്. പരപ്പനങ്ങാടി രാമനാഥ് പവലിന്റെയും സന്ധ്യയുടെയും മകളാണ്.

പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് മെമ്പറും പറമ്പില്‍ പീടിക സി.ഡി.എ അക്കാദമി വിദ്യാര്‍ത്ഥിനിയുമാണ് പവന.

Share news
error: Content is protected !!
Scroll to Top